ഒരു കിലോ റബറിനേക്കാള്‍ വില റബര്‍കുരുവിന്. കിലോഗ്രാമിന് 250 രൂപ വരെ...



റബര്‍കുരുവിന് വൻ ഡിമാൻഡ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ തൈ ഉല്‍പാദിപ്പിക്കാനായി കയറ്റി അയയ്ക്കുന്ന റബര്‍ കുരുവിന് കിലോഗ്രാമിന് 250 രൂപ വരെയാണ് വില. നിലമ്ബൂര്‍, മാര്‍ത്താണ്ഡം എന്നിവിടങ്ങളില്‍നിന്നാണ് അസമിലേക്ക് റബര്‍കുരു കയറ്റി അയയ്ക്കുന്നതെന്ന് . ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കുന്ന റബര്‍കുരുവിന് നേരത്തെ ഒരു കിലോയ്ക്ക് 15-20 രൂപ മാത്രമായിരുന്നു വില.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപകമാകാൻ കാരണം കോട്ടയം ജില്ലകളിലെ നഴ്സറികളായിരുന്നു. 2020 മുതല്‍ ഇവിടെ നിന്ന് അസമിലേക്കും മറ്റും റബര്‍തൈ കൊണ്ടുപോകുമായിരുന്നു. എന്നാല്‍ തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്ന തൈകള്‍ മതിയെന്ന നിര്‍ദേശം വന്നതോടെയാണ് റബര്‍കുരുവിന് ഡിമാൻഡ് കൂടിയത്.

നിലമ്ബൂരില്‍നിന്നാണ് നേരത്തെ റബര്‍ കുരു ശേഖരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ലഭ്യത കുറഞ്ഞു. ഇതോടെ കൊല്ലത്തെ അഞ്ചലില്‍നിന്ന് റബര്‍കുരു ശേഖരിച്ചു. ഇപ്പോള്‍ അഞ്ചലിലും നിലവാരമുള്ള കുരു ലഭിക്കുന്നില്ല.

ഇതോടെ നിലമ്ബൂരില്‍ റബര്‍കുരു ശേഖരിക്കുന്നവരെ തേടി ഏജൻസികള്‍ എത്തി. കഴിഞ്ഞ 22 വര്‍ഷത്തിനിടെ നിലമ്ബൂരില്‍നിന്ന് ഏറ്റവും ഉയര്‍ന്ന റബര്‍കുരു ശേഖരമാണ് ഇത്തവണ ലഭിച്ചത്.

അടുത്ത വര്‍ഷത്തേക്കുള്ള റബര്‍കുരു ശേഖരണം ജൂണ്‍ മാസം മുതലാണ് ആരംഭിക്കുന്നത്. ഈ വര്‍ഷം അസമില്‍ വിവിധ സ്ഥലങ്ങളിലായി 25 ലക്ഷം തൈകളാണ് ഉല്‍പാദിപ്പിച്ചത്. അടുത്ത വര്‍ഷം 2.7 കോടി തൈകളാണ് വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ വേണ്ടി വരുന്നത്... 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...