കോട്ടയം എലിക്കുളം ഗ്രാമപഞ്ചായത്തിലെത്തുന്നവരെ സ്വീകരിക്കാൻ ഇനി 'എലീന' ഉണ്ടാകും. സ്ത്രീരൂപത്തിലുള്ള റോബോട്ടിനെ ഫ്രണ്ട് ഓഫീസില്‍ നിയമിച്ച്‌ പഞ്ചായത്ത്...


കോട്ടയം എലികുളം പഞ്ചായത്ത് ഓഫീസില്‍ എത്തുന്നവരെ ഇനി യെന്തിരൻ 'എലീന' സ്വീകരിക്കും. ഇന്നവേഷൻ ആൻഡ് ഡെവലപ്മെന്റ് സെന്ററിന്റെ മേല്‍നോട്ടത്തില്‍ പാത്താമുട്ടം സെയ്ന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ ഇലക്‌ട്രോണിക്സ് വകുപ്പാണ് സ്ത്രീരൂപത്തിലുള്ള റോബോട്ടിനെ തയാറാക്കി നല്‍കിയത്. പനമറ്റം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ടിങ്കറിങ് ലാബ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെയായിരുന്നു റോബോട്ട് നിര്‍മാണം.

മൂന്നര ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. എലിക്കുളം ഇന്നവേഷൻ ഫോര്‍ പീപ്പിള്‍സ് അസിസ്റ്റൻസ് എന്നാണ് എലീനയുടെ പൂര്‍ണ്ണ രൂപം. 'എലീന' റോബോട്ടിന്റെ ഉദ്ഘാടനം ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിര്‍വഹിച്ചു. പുത്തൻ ആശയങ്ങള്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് എലിക്കുളം ഗ്രാമ പഞ്ചായത്തിനെ എന്നും വ്യത്യസ്തമാക്കുന്നതെന്ന് അദേഹം പറഞ്ഞു. ചടങ്ങില്‍ റോബോട്ടിന്റെ പേര് നിര്‍ദേശിച്ചവരില്‍ നിന്ന് തെരഞ്ഞെടുത്ത ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനി അനിത മരിയ അനിലിന് പുരസ്‌കാരവും നല്‍കി.

എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി എൻ ഗിരീഷ് കുമാര്‍, ജോസ് മോൻ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വി വില്‍സണ്‍, സ്ഥിരം സമിതി അധ്യക്ഷരായ സൂര്യാ മോള്‍, ഷേര്‍ളി അന്ത്യാങ്കുളം, അഖില്‍ അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട് , ആശ റോയ്, ദീപ ശ്രീജേഷ്, സരീഷ് കുമാര്‍, സിനിമോള്‍ കാക്കശ്ശേരില്‍, കെ.എം ചാക്കോ, നിര്‍മ്മല ചന്ദ്രൻ, ജിമ്മിച്ചൻ ഈറ്റത്തോട്, ജെയിസ് ജീരകത്ത്, യമുന പ്രസാദ്, എം ജി സര്‍വകലാശാല ഐസിയുഡിഎസ് ഡയറക്ടര്‍ ഡോ.ബാബുരാജ്, യൂണിവേഴ്‌സിറ്റി മെന്റര്‍ ഡോ തോമസ് സി എബ്രഹാം, സെന്റ് ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടര്‍ തോമസ് ടി ജോണ്‍ എന്നിവര്‍ സംസാരിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...