Posts

Showing posts from December, 2023

കോട്ടയം എലിക്കുളം ഗ്രാമപഞ്ചായത്തിലെത്തുന്നവരെ സ്വീകരിക്കാൻ ഇനി 'എലീന' ഉണ്ടാകും. സ്ത്രീരൂപത്തിലുള്ള റോബോട്ടിനെ ഫ്രണ്ട് ഓഫീസില്‍ നിയമിച്ച്‌ പഞ്ചായത്ത്...

Image
കോട്ടയം എലികുളം പഞ്ചായത്ത് ഓഫീസില്‍ എത്തുന്നവരെ ഇനി യെന്തിരൻ 'എലീന' സ്വീകരിക്കും. ഇന്നവേഷൻ ആൻഡ് ഡെവലപ്മെന്റ് സെന്ററിന്റെ മേല്‍നോട്ടത്തില്‍ പാത്താമുട്ടം സെയ്ന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ ഇലക്‌ട്രോണിക്സ് വകുപ്പാണ് സ്ത്രീരൂപത്തിലുള്ള റോബോട്ടിനെ തയാറാക്കി നല്‍കിയത്. പനമറ്റം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ടിങ്കറിങ് ലാബ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെയായിരുന്നു റോബോട്ട് നിര്‍മാണം. മൂന്നര ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. എലിക്കുളം ഇന്നവേഷൻ ഫോര്‍ പീപ്പിള്‍സ് അസിസ്റ്റൻസ് എന്നാണ് എലീനയുടെ പൂര്‍ണ്ണ രൂപം. 'എലീന' റോബോട്ടിന്റെ ഉദ്ഘാടനം ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിര്‍വഹിച്ചു. പുത്തൻ ആശയങ്ങള്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് എലിക്കുളം ഗ്രാമ പഞ്ചായത്തിനെ എന്നും വ്യത്യസ്തമാക്കുന്നതെന്ന് അദേഹം പറഞ്ഞു. ചടങ്ങില്‍ റോബോട്ടിന്റെ പേര് നിര്‍ദേശിച്ചവരില്‍ നിന്ന് തെരഞ്ഞെടുത്ത ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനി അനിത മരിയ അനിലിന് പുരസ്‌കാരവും നല്‍കി. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷ...

കോട്ടയം കറുകച്ചാലിൽ ബൈക്ക് യാത്രികനായി യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ മൂന്നുപേരെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു...

Image
കോട്ടയം കറുകച്ചാലിൽ ബൈക്ക് യാത്രികനായി യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ മൂന്നുപേരെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട്, ഞാലിക്കൽ ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽ വാവ എന്ന് വിളിക്കുന്ന അലക്സ് തോമസ് (20), കറുകച്ചാൽ എൻ.എസ്.എസ് ലയം ഭാഗത്ത് മുതുമരത്തിൽ വീട്ടിൽ മെൽബർട്ട് മാത്യു (22), കറുകച്ചാൽ ബാങ്ക്പടി സ്വദേശി മോബിൻ (18) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം (28.12.2023) വൈകിട്ട് 4.30 മണിയോടുകൂടി ശാന്തിപുരത്തുനിന്നും കൊച്ചുപറമ്പ് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ, ബൈക്കിൽ പിന്തുടർന്നെത്തി ഇവരുടെ ബൈക്ക് വട്ടം നിർത്തിയ ശേഷം യുവാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു താഴെയിട്ട് സംഘം ചേർന്ന് ആക്രമിക്കുകയും,തുടര്‍ന്ന് യുവാവിന്റെ കൈയിൽ ഉണ്ടായിരുന്ന എഴുപതിനായിരം രൂപാ വിലവരുന്ന മൊബൈൽ ഫോണും, പേഴ്സിൽ ഇരുന്ന 3000 രൂപയും തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. വിവരമറിഞ്ഞ് കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി ഇവരെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. അലക്സ് തോമസിന് കോട്ടയം എക്സൈസ്, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ അടിപിടി, മയക്കുമരുന്ന് തുടങ്ങ...

ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം...

Image
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ തിടനാട് ചങ്ങല പാലത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്ര ബൊലേറോ കാറും ഗ്യാസ് സിലിണ്ടറുകൾ കയറ്റി കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിൽ കയറി ലോറിയിൽ ഇടിക്കുകയായിരുന്നു. ചിറക്കടവ് സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

കോട്ടയം കങ്ങഴയിൽ ടിപ്പര്‍ ലോറിയുമായി എത്തി റോഡരികിലെ പെട്ടിക്കടയും വീടും ഇടിച്ചു തകര്‍ത്തു, വീടിന് തീയിട്ടു. കോട്ടയം കങ്ങഴ സ്വദേശി കൊച്ചുപറമ്ബില്‍ ഷിബു സ്കറിയയെ പോലീസ് അറസ്റ്റ് ചെയ്തു.

Image
കോട്ടയം കങ്ങഴയിൽ ടിപ്പര്‍ ലോറിയുമായി എത്തിയയാള്‍ റോഡരികിലെ പെട്ടിക്കടയും വീടും ഇടിച്ചു തകര്‍ത്തു. തുടര്‍ന്നു വീടിന് തീയിട്ടു. വീട്ടുസാധനങ്ങള്‍ക്ക് ഒപ്പം കെട്ടിയിട്ടിരുന്ന നായ്ക്കുട്ടിയും കത്തിയമര്‍ന്നു. ദേവഗിരി കവലയില്‍ കളത്തില്‍ പറമ്ബില്‍ വിജയന്റെ ( 60 ) പെട്ടിക്കടയും സമീപത്തുള്ള മുട്ടുകടുപ്പില്‍ അമ്മിണിയുടെ ( 65 ) വീടുമാണു നശിപ്പിച്ചത്. വിജയന്റെ കൈക്കു പരുക്കേറ്റു. സംഭവത്തില്‍ ദേവഗിരി കൊച്ചുപറമ്ബില്‍ മാത്യു സ്കറിയ(ഷിബു - 42)യെ കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ - ചങ്ങനാശേരി റോഡില്‍ ദേവഗിരി കവലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് 6.15ഓടെയാണു സംഭവം. ദേവഗിരി ഭാഗത്തു നിന്നു ടിപ്പറിലെത്തിയ ഷിബു സ്കറിയ മാടക്കടയിലേക്കു ഇടിച്ചുകയറ്റി. പിന്നീട് റിവേഴ്സ് എടുത്ത് വീണ്ടും ഇടിച്ചു പെട്ടിക്കട തകര്‍ത്തു. കടയുടെ ഉള്ളിലായിരുന്ന വിജയൻ പിന്നിലെ വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് 50 മീറ്റര്‍ അകലെ റോഡരികിലുള്ള അമ്മിണിയുടെ വീട്ടിലേക്കു ടിപ്പര്‍ ഓടിച്ചെത്തി ഇടിച്ചുകയറ്റി. ഈ സമയം അമ്മിണി വെളിയിലേക്ക് ഓടി. 2 തവണ ടിപ്പര്‍ കൊണ്ട് വീട് ഇടിച്ചുതകര്‍ത്ത ശേഷം ...

ഭര്‍ത്തൃമാതാവിനെ മര്‍ദ്ദിച്ച മഞ്ജുമോള്‍ക്ക് ഇനി അട്ടക്കുളങ്ങരയില്‍ കഴിയാം, ജാമ്യാപേക്ഷ കാേടതി തള്ളി...

Image
മറവിരോഗം ബാധിച്ച ഭര്‍ത്തൃ മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കസേരയില്‍ നിന്ന് തള്ളിയിടുകയും ചെയ്ത കേസില്‍ അറസ്റ്റിലായ സ്വകാര്യ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക തേവലക്കര നടുവിലക്കര കിഴക്കേ വീട്ടില്‍ മഞ്ജുമോള്‍ തോമസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മക്കളെ നോക്കാൻ ജാമ്യം നല്‍കണമെന്ന ആവശ്യം തള്ളുകയായിരുന്നു. പതിനാലുദിവസത്തേക്ക് റിമാര്‍ഡ് ചെയ്ത മഞ്ജുമോള്‍ തോമസിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. തെക്കുംഭാഗം പൊലീസാണ് മഞ്ജുമോളെ അറസ്റ്റ് ചെയ്തത്. ഏലിയാമ്മ വര്‍ഗീസിനാണ് (80) മര്‍ദ്ദനമേറ്റത്. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഇന്നലെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.ഒരുവര്‍ഷം മുമ്ബുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. മഞ്ജുമോളുടെ മക്കളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം. മഞ്ജു നേരത്തെയും ഏലിയാമ്മയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മര്‍ദ്ദനം പതിവായതോടെ കഴിഞ്ഞ മാസം നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഏലിയാമ്മയെ നാല് ദിവസത്തേക്ക് അയല്‍പക്കത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. പൊലീസിന്റെ നേതൃത്വത്തില...

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

Image
കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ്സും  ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണ അന്ത്യം. ഇടക്കുന്നം മുക്കാലി  ചക്കാലപറമ്പിൽ നിജോ തോമസ്, ഇരുപത്തിയാറാം മൈൽ, പുൽപ്പാറ ബിനു പി.പി എന്നിവരാണ് മരിച്ചത്.   വ്യാഴാഴ്ച 3.30 ഓടെ പേട്ട സ്കൂളിന് സമീപമായിരുന്നു അപകം...