സിവിൽ സർവീസിൽ ആറാം റാങ്ക് നേടി കോട്ടയം പാല സ്വദേശിനി ഗഹന നവ്യ ജയിംസ്...
കോട്ടയം പാലാ പുലിയന്നൂർ സ്വദേശിനിയായ ഗഹന നവ്യ ജെയിംസ് ആണ് സിവിൽ സർവീസിൽ ആറാം റാങ്ക് നേടിയത്. എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ സെന്റ്. മേരീസ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി. പാലാ സെന്റ്. തോമസ് കോളജ് റിട്ട പ്രഫ. ജെയിംസ് തോമസിന്റെ മകളാണ്...