അധിക ദൂരം യാത്ര ചെയ്യാതെ അടിച്ചു പൊളിക്കാൻ കോട്ടയത്തെ അധികമാരും കാണാത്ത 10 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇതാ...

ഇന്ന് വിനോദസഞ്ചാരം ഏവരുടെയും ഇഷ്ട മേഖലയാളാണ്. യാത്രകള്‍ പോകാന്‍ കാത്തിരിക്കുന്നവരാണ് പലരും. അവധിയായാല്‍ കുടുംബവുമൊത്ത് യാത്ര തിരിക്കുന്നവരാണ് ഇന്ന് മിക്കവരും. അധികം ദൂരയല്ലാതെ കുട്ടികളുമൊത്ത് പോയിവരാന്‍ പറ്റുന്ന ഇടങ്ങളാണ് പലപ്പോഴും നാം തിരയുന്നത്? കോട്ടയം ജില്ലയില്‍ അതിമനോഹരമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. കോട്ടയം ജില്ലയിലുള്ളവര്‍ക്ക് അധികം ദൂരെ യാത്ര ചെയ്യാതെ വാരാന്ത്യം അടിച്ചുപൊളിച്ച് ആഘോഷിക്കാനിതാ 10 ഇടങ്ങള്‍ അറിയാം. ഗ്രാമീണ കാഴ്ചകളുമായി അയ്മനം :--- വീണ്ടും രാജ്യാന്തര അംഗീകാരം നേടി കോട്ടയം ജില്ലയിലെ അയ്മനം. ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട ലോകത്തെ 30 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ അയ്മനം മാതൃകാ ടൂറിസം ഗ്രാമം ഇടംപിടിച്ചിട്ടുണ്ട്. ട്രാവല്‍ മാഗസിനായ കൊണ്ടേ നാസ്റ്റ് ട്രാവലര്‍ തയാറാക്കിയ പട്ടികയിലാണിത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ അയ്മനം പഞ്ചായത്തുമായി ചേര്‍ന്നു നടപ്പാക്കിയ പദ്ധതിക്കാണു നേട്ടം. സഞ്ചാരികള്‍ക്ക് ഗ്രാമീണ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ ഇവിടേയ്ക്ക് എത്തിച്ചേരാം. അനുഭവേദ്യ വിനോദ സഞ്ചാരമാണ് (എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം) അയ്മനത്തിന്റെ മാതൃക. ഗ്രാമീണ ക...