കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടു, തേനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ 2 പേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്.
തമിഴ്നാട്ടിലെ തേനിയില്‍ കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. ടയര്‍ പൊട്ടിയ കാര്‍ ലോറിയില്‍ വന്നിടിക്കുകയായിരുന്നു രും
ഇടിയുടെ ആഘാതത്തിൽ കാർപൂർണമായും തകർന്നു. രണ്ടു പേർ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.
കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ്, ഗോകുൽ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് വടവാതൂർ സ്വദേശി അനന്ദു ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കൽ കോളജിൽ ചികില്‍സയിലാണ്. അനന്ദുവിന്‍റെ സഹോദരിയെ തമിഴ്നാട്ടിലെ കോളജിൽനിന്ന് കൂട്ടിക്കൊണ്ടുവരാനായി പോയതായിരുന്നു മൂവരും
അല്ലി നഗരം പൊലീസ് മറ്റ് നടപടികൾ സ്വീകരിച്ച് വരികയാണ്..