Posts

Showing posts from August, 2022

എം.സി റോഡിൽ കച്ചേരിത്താഴത്ത് മൂവാറ്റുപുഴ പാലത്തിൻറ അപ്രോച്ച് റോഡ് തകർന്നു. ഇതുവഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക...

Image
എം.സി റോഡിൽ കച്ചേരിത്താഴത്ത് മൂവാറ്റുപുഴ പാലത്തിൻറ അപ്രോച്ച് റോഡ് തകർന്നു. ഇതുവഴി യാത്ര ചെയ്യുന്നവർക്ക് യാത്ര സുഗമമാകാൻ വഴികൾ. പഴയ മൂവാറ്റുപുഴ പാലം ഉപയോഗിക്കാവുന്നതാണെങ്കിലും വലിയ ഗതാഗത തടസത്തിന് സാധ്യതയുള്ളതിനാൽ താഴെ പറയുന്ന മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.  കോട്ടയം ഭാഗത്ത് നിന്ന് എത്തുന്നവർ... 1. കോട്ടയം ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നവർ മൂവാറ്റുപുഴ ഭാഗത്ത് പ്രത്യേക ആവശ്യം ഒന്നുമില്ലെങ്കിൽ കൂത്താട്ടുകുളം- പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്. 2. കൂത്താട്ടുകുളം കഴിഞ്ഞ് മുന്നോട്ട് പോരുന്നവർ ഉപ്പുകണ്ടത്തു നിന്ന് ഇടത്തേക്ക് യാത്ര ചെയ്ത് പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്. 3. ആറൂർ സ്കൂളിന് സമീപത്തുകൂടി മണ്ണത്തൂർ- പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്. 4. ഈസ്റ്റ് മാറാടി പ്രധാന കവലയ്ക്ക് ശേഷം സുമാർ 1.5 മുന്നോട്ട് യാത്ര ചെയ്ത് ഇടത്തേക്ക് സൌത്ത് മാറാടിയിലെത്തി അവിടെ നിന്നും നേരെ പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്. 5. ഈസ്റ്റ് മാറാടി പ്രധാന കവലയ്ക്ക് ശേഷം സുമാർ ...

നിൻ്റെ ഭാരം പൊൻകുന്നം മണിമല പഴയിടം പാലത്തിന്മേൽ വെച്ചു കൊള്ളുക. അവർ നിൻ്റെ മാലിന്യം ചുമന്നുകൊള്ളും. നഗര ജീവിതത്തിൻ്റെ പാപഭാരം ചുമക്കുന്ന പഴയിടം ഗ്രാമ കാഴ്ച.

Image
മനുഷ്യാ, ഹേ മനുഷ്യാ, നിൻ്റെ മാലിന്യം ഒരു കാരണവശാലും പുഴ സ്വീകരിക്കില്ല. പുഴ അത് സൗകര്യപ്രദമായ ഇടത്ത് കരക്ക് തന്നെ കയറ്റി വെച്ച് നിനക്കു തന്നെ തിരികെ തരും പുഴ ഒഴുകികൊണ്ടേയിരിക്കും. ഇന്നത്തെ ഈ  കാഴ്ച പുനലൂർ - മൂവാറ്റുപുഴ ഹൈവേയിൽ മനോഹരമായ മണിമലയാറിൻ്റെ തീരത്ത് പഴയിടം ഗ്രാമത്തിൽ നിന്നുമാണ് . ഏതാണ്ട് 40 കൊല്ലക്കാലം മുമ്പ്. പഴയിടത്തു നിന്നു റാന്നി, ചേനപ്പാടി ഭാഗത്തേക്ക് പോകുവാൻ മണിമലയാറ്റിൽ. പണുത ഒരു ചപ്പാത്ത്, നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ ചപ്പാത്തിന് പകരം ഒരു പാലം പണിയാൻ ഈ ആധുനിക കാലത്തും ഇവിടുത്തെ MP ക്കോ MLA ക്കോ യാതൊരു കാഴ്ചപ്പാടും ഉണ്ടായിട്ടില്ല. കോടികൾ മുടക്കി അടുത്ത കാലത്ത് പുനലൂർ ഹൈവേ പണിതപ്പോഴും പഴയിടം ചപ്പാത്ത് അവിടെ കിടന്നു. എല്ലാവർഷവും മഴക്കാലത്ത് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിൽ നിന്നുള്ള സകല മാലിന്യവും ഈ ചപ്പാത്തിൻ്റെ കൈവരികളും ചപ്പാത്തും താങ്ങി പഴയിടം കാരെ ഏൽപ്പിക്കുന്ന ഈ പ്രക്രിയ എന്ന് അവസാനിപ്പിക്കും? എല്ലാവർഷവും ഇതിൻ്റെ കൈവരികൾ തകരുന്നു വീണ്ടും പണിയുന്നു ലക്ഷങ്ങൾ ഒഴുകി കൊണ്ടിരിക്കുന്നു. ആര് ആരോട് പറയാൻ '? ആര് ചോദിക്കാൻ ? കടപ്പാട് പോസ്റ്റ്...

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ചീട്ടെടുക്കാൻ നിന്നാൽ ചീട്ടുകീറും...

Image
കാഞ്ഞിരപ്പള്ളി  ജനറൽ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികൾ ചീട്ടെടുക്കുന്നതിനു ക്യൂ നിന്നു മടുക്കുന്നതായി പരാതി. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ട് ക്യൂ ഉണ്ടെങ്കിലും ഒരു കൗണ്ടറിൽ നിന്നാണ് ചീട്ട് നൽകുന്നത്. മതിയായ ജീവനക്കാർ ഇല്ലാത്തതും കാരണമാണ്. ചീട്ട് എടുക്കാനുള്ള തിരക്ക് വർധിച്ച സാഹചര്യത്തിൽ ഒപി കൗണ്ടർ കംപ്യൂട്ടർവൽക്കരിക്കണമെന്ന ആവശ്യം ശക്തമായി.പനി ബാധിതരുടെ എണ്ണം കൂടിയതാണ് ഇപ്പോൾ ചീട്ട് എടുക്കുന്നതിനുള്ള തിരക്ക് വർധിക്കാൻ കാരണം. നിലവിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വേണ്ടി ഒരു കൗണ്ടർ മാത്രമാണുള്ളത്. ദിവസേന 1000 മുതൽ 1400 ആളുകൾ വരെ എത്തുന്ന ആശുപത്രിയിൽ ചീട്ടെടുക്കാൻ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. ആകെ രണ്ടു പേർ മാത്രമുള്ള കൗണ്ടറിൽ ഒരാൾ ചീട്ടെഴുതുമ്പോൾ അടുത്തയാൾ അതു റജിസ്റ്ററിൽ രേഖപ്പെടുത്തണം. 19 വിഭാഗങ്ങളിലേക്കുള്ള ചീട്ടും ഒരേ കൗണ്ടറിൽ നിന്നാണ് എടുക്കേണ്ടത്. 19 വിഭാഗങ്ങളിലേക്കുമുള്ള ടോക്കൺ നമ്പറും കൗണ്ടറിൽ നിന്നും നൽകണം. കൂടാതെ സ്ഥിരമായി ചികിത്സ തേടുന്നവരുടെ ബുക്കിൽ സീൽ ചെയ്തും നൽകണം. ഇത്രയും കാര്യങ്ങൾ ചെയ്തു വരുമ്പോഴേക്കും ഒരാൾ ചീട്ടെടുക്കാൻ ശരാശരി 5 മിന...