കോട്ടയം പൊളിയാണ്. ഒറ്റ ദരിദ്രനെ പോലും കാണാനില്ലെന്ന് നിതി ആയോഗ് പുറത്തുവിട്ട റിപോര്‍ടില്‍...


കോട്ടയം പൊളിയാണ്. ഒറ്റ ദരിദ്രനെ പോലും കാണാനില്ലെന്ന് നിതി ആയോഗ് പുറത്തുവിട്ട റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ആദ്യ ബഹുമുഖ ദാരിദ്ര്യ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള ജില്ല ഉത്തര്‍പ്രദേശിലെ ശ്രീവസ്തിയാണെന്നും റിപോര്‍ടില്‍ പറയുന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവ ദരിദ്ര സംസ്ഥാനങ്ങളാണെന്ന് റിപോര്‍ടിലുണ്ട്.

മധ്യപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലായിട്ടുണ്ട്. നിതി ആയോഗ് പുറത്തുവിട്ട റിപോര്‍ട് പ്രകാരം ബിഹാറിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും ദരിദ്രരാണ്. ജാര്‍ഖണ്ഡില്‍ ജനസംഖ്യയുടെ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനവും ദരിദ്രരാണ്. ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് പട്ടികയില്‍ പറയുന്നു.

ജനസംഖ്യയുടെ 0.71 ശതമാനം മാത്രമാണ് കേരളത്തില്‍ ദരിദ്രരായിട്ടുള്ളത്. ഇന്‍ഡ്യയില്‍ തന്നെ ദരിദ്രരില്ലാത്ത ഏക ജില്ലയും കോട്ടയമാണ്. ഗോവ (3.76%), തമിഴ്‌നാട് (4.89%), പഞ്ചാബ് (5.59%) എന്നിവയാണ് ദാരിദ്ര്യം കുറഞ്ഞ മറ്റ് സംസ്ഥാനങ്ങള്‍.

ശിശുമരണ നിരക്ക് ഏറ്റവും കൂടുതല്‍ ഉള്ള ജില്ല ഉത്തര്‍പ്രദേശാണെന്നും ശിശുമരണ നിരക്കില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം കേരളമാണെന്നും റിപോര്‍ടില്‍ പറയുന്നു. യുപിയിലെ ശിശു മരണനിരക്ക് 4.97% ശതമാനവും കേരളത്തിലേത് 0.19% ശതമാനവുമാണ്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...