കാറില്‍ നിന്നിറങ്ങിയ യുവാവ് ഫോണ്‍ വിളിച്ചുകൊണ്ടു റെയില്‍വേ ട്രാകിലേക്ക് നടന്നു. പിന്നീട് കാണുന്നത് ട്രെയിനിനടിയില്‍ മരിച്ചുകിടക്കുന്നത്...


കാറില്‍ നിന്നിറങ്ങിയ യുവാവ് ഫോണ്‍ വിളിച്ചുകൊണ്ടു റെയില്‍വേ ട്രാകിലേക്ക് നടന്നു. പിന്നീട് കാണുന്നത് ട്രെയിനിനടിയില്‍ മരിച്ചുകിടക്കുന്നത്. കോട്ടയം മുട്ടമ്ബലത്ത് ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ ഹരികൃഷ്ണന്‍ പത്മനാഭന്‍ (37) ആണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്കു പോകുംവഴി മുട്ടമ്ബലം റെയില്‍വെ ക്രോസിന് സമീപത്തായിരുന്നു സംഭവമെന്നു പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്: 10 മണിയോടെ റെയില്‍വേ ഗേറ്റിന്റെ ഭാഗത്തു കാറിലെത്തിയ ഹരികൃഷ്ണന്‍, വാഹനം നിര്‍ത്തി പുറത്തിറങ്ങി. തുടര്‍ന്ന് ഫോണ്‍ വിളിച്ചുകൊണ്ടു റെയില്‍വേ ട്രാകിലേക്ക് നടന്നു. ട്രെയിന്‍ വന്നപ്പോള്‍ മുന്നിലേക്കു ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂമില്‍ ജനറല്‍ മാനേജറായിരുന്നു മരിച്ച ഹരികൃഷ്ണന്‍. ലക്ഷ്മിയാണു ഭാര്യ. ഇവര്‍ക്കു രണ്ടു മക്കളാണുള്ളത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...