ചായക്കടയില്‍ വച്ച് സാമ്ബത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കം. കോട്ടയം പാലാ വള്ളിച്ചിറയില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു...
കോട്ടയത്ത് 62 കാരൻ കുത്തേറ്റു മരിച്ചു. പ്രതി പിടിയില്‍. വള്ളിച്ചിറയില്‍ വലിയ കാലായില്‍ പി ജെ ബേബി ആണ് മരിച്ചത്.വള്ളിച്ചിറ സ്വദേശി ആരംകുഴക്കല്‍ എ എല്‍ ഫിലിപ്പോസ് ആണ് കുത്തിയത്. ബേബിയും ഫിലിപ്പോസും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ ഉണ്ട്.പരസ്പര ജാമ്യത്തില്‍ സഹകരണ ബാങ്കില്‍ നിന്നും ഇരുവരും ലോണ്‍ എടുത്തിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ കാലങ്ങളായി തർക്കങ്ങളും നിലവിലുണ്ടായിരുന്നു. ഇന്ന് രാവിലെ ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടലില്‍ ചായ കുടിക്കാൻ ഇരുവരും എത്തുകയും സാമ്ബത്തിക ഇടപാടിനെ സംബന്ധിച്ച് വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു.തുടര്‍ന്ന് ഫിലിപ്പോസ് കത്തിയെടുത്ത് ബേബിയെ കുത്തുകയായിരുന്നു.
ബേബിയുടെ നെഞ്ചിലാണ് കുത്തേറ്റത്.ബേബിയെ കുത്തിയ ശേഷം ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി...