പരിപാലനമില്ല, മഴയില്‍ വെള്ളക്കെട്ടും നാഗമ്ബടം സ്റ്റേഡിയം 'കുളമാക്കി' കോട്ടയം നഗരസഭ...
നാഗമ്ബടം നെഹ്‌റു സ്റ്റേഡിയത്തിലെ വെള്ളക്കെട്ടില്‍ നിന്ന് തലയുയര്‍ത്തി നോക്കുന്നത് നീര്‍കാക്കയും, തെരുവുനായ്ക്കളുമൊക്കെയാണ്. ഒരു മഴ പെയ്താല്‍ അത്രമേല്‍ കോലംകെട്ടുപോകും അക്ഷരനഗരിയുടെ ഹൃദയഭാഗത്തെ മൈതാനം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഗ്രൗണ്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയാണ്. ട്രാക്കിലെ വെള്ളകെട്ട് വലിയ ദുരിതമാണ് കായിക പ്രേമികള്‍ക്ക് സൃഷ്ടിച്ചിരിക്കുന്നത്. ദിനംപ്രതി നിരവധിയാളുകളാണ് പ്രഭാതസവാരിക്കും വ്യായാമത്തിനും എത്തുന്നത്. എന്നാല്‍ എല്ലാവര്‍ക്കും നിരാശയാണ് ഫലം. സ്റ്റേഡിയത്തില്‍ ചെളിയും നിറഞ്ഞു. വെള്ളക്കെട്ടിലൂടെ വേണം പരിശീലനം നടക്കുന്ന ഭാഗത്തേക്ക് എത്താൻ.
എല്ലാം കണ്ടില്ലെന്ന് നഗരസഭ
മൈതാനത്ത് പുല്ല് വളര്‍ന്ന് നില്‍ക്കുന്ന അവസ്ഥയുമുണ്ട്. ഇതും വെള്ളകെട്ടിന് കാരണമാണ്. സ്റ്റേഡിയം നവീകരിക്കാമെന്നിരിക്കെ കോട്ടയം നഗരസഭ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. പേരിന് മാത്രം സ്റ്റേഡിയത്തിലെ കാടുകള്‍ വൃത്തിയാക്കി തടിതപ്പുന്ന നയമാണ് നഗരസഭ കാലാകാലങ്ങളായി സ്വീകരിക്കുന്നത്.
ഒരാള്‍ പൊക്കത്തില്‍ പുല്ല്
ഒരാള്‍ പൊക്കത്തിലാണ് മൈതാനത്ത് പുല്ല് വളര്‍ന്നത് നില്‍ക്കുന്നത്. പരാതികളെ തുടര്‍ന്ന് അടുത്തകാലത്ത് വൃത്തിയാക്കിയെങ്കിലും വീണ്ടും കാട് മൂടി. സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്കാണ്. എന്നാല്‍, പരിപാലിക്കുന്നതില്‍ അധികൃതര്‍ കൃത്യത പാലിക്കുന്നില്ല. ഫുട്‌ബോള്‍ സ്റ്റേഡിയം, 400 മീറ്റര്‍ ട്രാക്ക്, ഗാലറി, ക്രിക്കറ്റ് നെറ്റ്, ബാസ്‌ക്കറ്റ് ബോള്‍ സ്‌റ്റേഡിയം, വോളിബോള്‍ കോര്‍ട്ട് എന്നിവിടങ്ങളിലെല്ലാം പുല്ല് നിറഞ്ഞ സ്ഥിതിയാണ്.
നിലവിലെ അവസ്ഥ ഇങ്ങനെ
സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ ലൈറ്റുകളും നശിച്ചു.ര്‍
ഗാലറിക്ക് സമീപത്തെ ഓടയും നിറഞ്ഞു കവിഞ്ഞു
കയറാൻ സാധിക്കാത്ത രീതിയില്‍ നെറ്റ്സും കാട്മൂടി
പവലിയൻ മഴയില്‍ ചോര്‍ന്നൊലിക്കുന്ന സ്ഥിതി...