Posts

Showing posts from May, 2023

അടൂരില്‍ എ ഐ ക്യാമറ പോസ്റ്റ് ഇടിച്ച് തകര്‍ത്ത് ടിപ്പര്‍ ലോറി. കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പർലോറി ഇടിച്ചാണ് പോസ്റ്റ്‌ ഒടിഞ്ഞത്. ടിപ്പർ പൊലീസ് കസ്റ്റഡിയിൽ എടുത്തു...

Image
അടൂർ ഹൈസ്കൂൾ ജംഗ്ഷനിലെ എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ്‌ ടിപ്പര്‍ ഇടിച്ച് ഒടിഞ്ഞു. ക്യാമറക്കും കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പർലോറി ഇടിച്ചാണ് പോസ്റ്റ്‌ ഒടിഞ്ഞത്. ടിപ്പർ പൊലീസ് കസ്റ്റഡിയിൽ എടുത്തു അടുത്ത മാസം അഞ്ച് മുതല്‍ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്. അതേസമയം എഐ ട്രാഫിക് ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. അടുത്ത മാസം 5 ന് മുമ്പ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് വിദഗ്ധ സമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം ചേർന്ന സാങ്കേതിക സമിതിയുടെതാണ് തീരുമാനം. ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളിൽ പിഴ ചുമത്തുന്നതിന് മുമ്പ് ഒരു സമിതി ക്യാമറ പ്രവർത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഗതാഗതത കമ്മീഷണറും- കെൽട്രോണും തമ്മിലുള്ള ധാരണാപത്രം പ്രകാരം ക്യാമറകള്‍ പ്രവർത്തിച്ചു തുടങ്ങുന്നതു വരെ സാങ്കേതിക സമിതി ഓരോ ഘട്ടത്തിലും പരിശോധിക്കാമെന്നാണ് വ്...

സിവിൽ സർവീസിൽ ആറാം റാങ്ക് നേടി കോട്ടയം പാല സ്വദേശിനി ഗഹന നവ്യ ജയിംസ്‌...

Image
കോട്ടയം പാലാ പുലിയന്നൂർ സ്വദേശിനിയായ ഗഹന നവ്യ ജെയിംസ് ആണ് സിവിൽ സർവീസിൽ ആറാം റാങ്ക് നേടിയത്. എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ സെന്റ്. മേരീസ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി. പാലാ സെന്റ്. തോമസ് കോളജ് റിട്ട പ്രഫ. ജെയിംസ് തോമസിന്റെ മകളാണ്...