Posts

കോട്ടയം സ്വദേശി ഇസ്രയേലില്‍ അപകടത്തില്‍ മരിച്ചു. ഇസ്രയേലില്‍ ഹോം നഴ്‌സായിരുന്നു യുവതി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി...

Image
കോട്ടയം സ്വദേശിയയാ യുവതി ഇസ്രയേലില്‍ അപകടത്തില്‍ മരിച്ചു. കുവൈത്തില്‍ ജോലി ചെയ്യുന്ന തുരുത്തി മുട്ടത്തില്‍ വിഷ്ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നന്‍ (മാളു - 34) ആണു മരിച്ചത്. ഇസ്രയേലില്‍ ഹോം നഴ്‌സായിരുന്നു. ചൊവ്വാഴ്ച അപകടത്തില്‍പെട്ടെന്നാണു കുടുംബത്തിനു ലഭിച്ച വിവരം. മക്കള്‍: എം.വി.വിജ്യല്‍, എം.വി.വിഷ്ണ. കുറിച്ചി കല്ലുങ്കല്‍ പ്രസന്നന്റെയും ശോഭയുടെയും മകളാണു ശരണ്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബന്ധുക്കള്‍ തുടങ്ങി...

ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. സംഭവം സ്‌കൂള്‍ മുറ്റത്ത്...

Image
ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തടിയമ്ബാട് സ്വദേശിയുമായ ഹെയ്‌സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ മുന്നത്തുവെച്ചായിരുന്നു അപകടമുണ്ടായത്. രാവിലെ സ്‌കൂളിലേക്ക് എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു അപകടം. മറ്റൊരു സ്‌കൂള്‍ ബസ് കുട്ടിയെ ഇടിക്കുകയും ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നുമാണ് വിവരം. ഉടന്‍ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിക്കും പരിക്കേറ്റതായി വിവരമുണ്ട്. ഈ കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

ശബരിമലയില്‍ ദര്‍ശനം കിട്ടാതെ ഇരുമുടിയുമായി മടങ്ങി മലയാളി തീര്‍ത്ഥാടകര്‍. പന്തളത്ത് എത്തി നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങി നിരവധിപേര്‍...

Image
ശബരിമലയില്‍ ദര്‍ശനം ലഭിക്കാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഭക്തര്‍ ഇന്നും പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ട് അഴിച്ച്‌ നെയ്യഭിഷേഖം നടത്തി മാലയൂരി മടങ്ങി. ഇന്നലത്തെ തിരക്കില്‍പെട്ട് ദര്‍ശനം നടത്താൻ കഴിയാതെ മടങ്ങിയവരാണ് പന്തളത്തെത്തി മാലയൂരിയശേഷം മടങ്ങിയത്. പാരിപ്പള്ളിയില്‍ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടക സംഘവും ദര്‍ശനം നടത്താതെ മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് പമ്ബയില്‍ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും യാതൊരുവിധ സൗകര്യവും ഉണ്ടായിരുന്നില്ലെന്നും തീര്‍ത്ഥാടകര്‍ പറയുന്നു. പന്തളത്ത് പോയി ഇരുമുടി കെട്ട് സമര്‍പ്പിച്ച്‌ മടങ്ങുമെന്നും പാരിപ്പള്ളിയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പറഞ്ഞു. വര്‍ഷങ്ങളായി ശബരിമലയില്‍ വന്നിട്ടും ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണെന്നും തീര്‍ത്ഥാടകര്‍ പറഞ്ഞു. ഇന്നലെ വലിയരീതിയിലുള്ള തിരക്കുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതല്‍ തിരക്ക് നിയന്ത്രണാതീതമായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം ദര്‍ശന സമയവും നീട്ടിയിരുന്നു. ഇന്നലെ ആവശ്യത്തിന് സൗകര്യമില്ലാതെ തീര്‍ത്ഥാ...

കന്യാകുമാരി കടലിന് മുകളിലായി ന്യൂനമര്‍ദം, ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ മറ്റൊന്ന്. അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴ...

Image
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. ഈ മാസം 22 ന് ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനും ഇത് 48 മണിക്കൂറില്‍ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇതേതുടർന്ന് സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയും ഒറ്റപ്പെട്ട ശ്കതമായ മഴയും ലഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേർട്ട് ആണ്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ മുന്നറിയിപ്പില്ല. എന്നാല്‍ ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലേർട്ടാണ്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. അടുത്ത മണിക്കൂറില്‍ സന്നിധാനം, പമ്ബ, നിലയ്ക്കല്‍ എന്നി...

സ്കൂട്ടറില്‍ യുവതിയും മകളും, പന്തീരാങ്കാവിലെത്തിയപ്പോള്‍ ബുള്ളറ്റില്‍ വന്ന മുൻ ഗള്‍ഫുകാരൻ ഇടിച്ചിട്ടു. നടന്നത് മോഷണ ശ്രമം, അറസ്റ്റില്‍...

Image
സ്‌കൂട്ടറില്‍ മകള്‍ക്കൊപ്പം പോവുകയായിരുന്ന യുവതിയെ ബുള്ളറ്റ് കൊണ്ട് ഇടിപ്പിച്ച്‌ സ്വര്‍ണമാല കവരാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായി സ്വദേശി ആദില്‍ മുഹമ്മദാണ്(30) പൊലീസിന്റെ പിടിയിലായത്. സിറ്റി ക്രൈം സ്‌ക്വാഡും പന്തീരാങ്കാവ് പൊലീസും ചേര്‍ന്നാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവിന് സമീപം പാറക്കണ്ടി മീത്തലില്‍ വച്ചാണ് മോഷണശ്രമം നടന്നത്. പന്തീരാങ്കാവ് സ്വദേശി പ്രസീതയും മകള്‍ ദിയയും സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ആദില്‍ ബുള്ളറ്റില്‍ എത്തി ഇരുവരെയും ഇടിച്ചിട്ട് മാല കവരാന്‍ ശ്രമിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്നുമുള്ള വീഴ്ചയില്‍ ഇരുവര്‍ക്കും പരിക്കേറ്റെങ്കിലും ഉടനെ തന്നെ ചാടി എഴുനേറ്റ പ്രസീദ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ ആദില്‍ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ നൂറോളം സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഗള്‍ഫിലായിരുന്ന ആദില്‍ രണ്ട് വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. സാമ്ബത്തിക ബാധ്യതയുണ്ടായിര...

മുണ്ടക്കയത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മതിലില്‍ ഇടിച്ച്‌ അപകടം. തീര്‍ത്ഥാടകര്‍ക്ക് പരിക്ക്...

Image
കോട്ടയം മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു. മുണ്ടക്കയം അമരാവതിയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് തീർത്ഥാടകരുടെ വാഹനം സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലില്‍ ഇടിച്ചുകയറിയത്. കർണാടകയില്‍ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും മറ്റൊരു വാഹനത്തില്‍ ഇടിച്ച്‌ അപകടം ഉണ്ടായി. ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി...

വർക്കലയില്‍ ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ തള്ളിയിട്ട കേസില്‍ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ കണ്ടെത്തി...

Image
#വര്‍ക്കല യില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തളളിതാഴയിട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തി പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ പൊലീസ് കണ്ടെത്തി.പ്രധാന സാക്ഷിയായ ചുവന്ന കുപ്പായക്കാരനെ കണ്ടെത്താനായി പൊലീസ് നേരത്തെ പരസ്യം നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ സാക്ഷിയെ പൊലീസ് കണ്ടെത്തിയത്. മുഖ്യപ്രതിയായ സുരേഷ് രണ്ടാമത്തെ പെണ്‍കുട്ടിയെ കൂടി ട്രെയിനില്‍ നിന്ന് പുറത്തേക്ക് തളളിയിടാന്‍ ശ്രമിക്കുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഇദ്ദേഹമാണ് രക്ഷപ്പെടുത്തിയത്.ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ഇദ്ദേഹത്തെ പൊലീസ് തിരിച്ചറിഞ്ഞത്.ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നല്‍കാനും റെയില്‍വേ പൊലീസ് ഒരുങ്ങിയിരുന്നു. പ്രതി രണ്ടാമത്തെ പെണ്‍കുട്ടിയെ തളളിയിടാനൊരുങ്ങിയപ്പോള്‍ ചുവപ്പു കുപ്പായം ധരിച്ച ആള്‍ ഓടിയെത്തി തന്റെ ജീവന്‍ പണയപ്പെടുത്തി ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് പെണ്‍കുട്ടിയെ തിരികെ വലിച്ചു കയറ്റുകയും അക്രമിയെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. #kerala #godsowncountrykerala #varkala...