ആര് തന്നതെന്ന് അറിയത്തില്ല. സാറെ. ചാലക്കുടി ബസ് സ്റ്റാൻഡില്‍ നിന്ന് യുവതികളുടെ കരച്ചില്‍. കാത്ത് നില്‍ക്കവേ മൂന്ന് യുവാക്കളുടെ വരവില്‍ സത്യം പുറത്ത്; ഒടുവില്‍ പോലീസിനോട് കുറ്റ സമ്മതം...


തൃശൂർ ചാലക്കുടിയില്‍ കെ.എസ്.ആർ.ടി.സി ബസ് മാർഗം ബംഗളൂരുവില്‍ നിന്നെത്തിച്ച 58 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവതികള്‍ പിടിയിലായി. വൈക്കം സ്വദേശിനികളായ ശാലിനി, വിദ്യ എന്നിവരെയാണ് ചാലക്കുടി പോലീസ് സാഹസികമായി പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്താനായത്.


ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ ബസ് ഇറങ്ങിയ ഉടൻ ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതികളിലൊരാളുടെ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ഇത് നിഷേധിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഇവർ കുറ്റം സമ്മതിച്ചു. തങ്ങള്‍ക്ക് ലഹരിമരുന്നിന്റെ അളവിനെക്കുറിച്ചോ അത് നല്‍കിയവരെക്കുറിച്ചോ യാതൊരു ധാരണയുമില്ലെന്നാണ് യുവതികള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. യുവതികളില്‍ നിന്ന് ലഹരിമരുന്ന് വാങ്ങാനെത്തിയ കൈപ്പമംഗലം സ്വദേശികളായ മൂന്ന് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് പോലീസ് കരുതുന്നത്. ലഹരിമരുന്ന് ഇടപാടില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച്‌ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

അതേസമയം, ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നതിനായി കെ.എസ്.ആർ.ടി.സി ബസുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനമൊട്ടാകെ പരിശോധനകള്‍ ശക്തമാക്കാൻ സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ പോലീസ്, വിനോദസഞ്ചാര കേന്ദ്രങ്ങളും രാത്രികാല ബസ് സർവ്വീസുകളും ലഹരിക്കടത്തുകാരുടെ പ്രധാന ലക്ഷ്യങ്ങളാകുന്നതായി ചൂണ്ടിക്കാട്ടി.

ഈ കേസില്‍ പിടിയിലായ യുവതികള്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയത് ആരാണെന്നും ഇത് ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചതെന്നും കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരിമരുന്ന് വിതരണ ശൃംഖലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

യുവതലമുറക്കിടയില്‍ എം.ഡി.എം.എ പോലുള്ള മാരക ലഹരിവസ്തുക്കളുടെ ഉപയോഗം വർധിക്കുന്നതിനെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളെ കണ്ടെത്താനും അവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും പോലീസ് ഊർജ്ജിത ശ്രമങ്ങള്‍ നടത്തുന്നുണ്ട്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...