റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ പരിശോധന. മദ്യലഹരിയില്‍ യുവാവിനെ പിടികൂടി...
റെയില്‍വേ പൊലീസ് ട്രെയിനകത്തും പ്ലാറ്റ്‌ഫോമുകളിലും ഓപ്പറേഷൻ രക്ഷിത എന്ന പേരില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി കോട്ടയം റെയില്‍വേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലും ഇന്നലെ പരിശോധന നടന്നു. റെയില്‍വേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെയും ആർ.പി.എഫ് എ.എസ്.ഐ സന്തോഷിന്റെയും നേതൃത്വത്തില്‍ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പുനലൂർ സ്വദേശിയായ മദ്യലഹരിയിലായിരുന്ന യുവാവിനെ പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും മദ്യം അടങ്ങിയ ബോട്ടിലും കണ്ടെടുത്തു. ഇയാള്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു...