ഇസ്ലാം മതവിശ്വാസിയായിരുന്ന സുലൈമാൻ പിന്നീട് മാരിയോ ജോസഫായി ജിജിയെ വിവാഹം കഴിച്ചു. നല്ല കുടുംബജീവിതം നയിക്കാൻ നിരവധി പേര്‍ക്ക് ഉപദേശം നല്‍കിയ ദമ്ബതികള്‍ തമ്മിലടിച്ചത് വെറുതെയല്ല. മാരിയോ ജോസഫും ഭാര്യയും തമ്മിലുണ്ടായ പ്രശ്നങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...
പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ ജോസഫിനും ഭാര്യ ജിജി മാരിയോയും തമ്മിലുണ്ടായ അടിപിടിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം.
ഭർത്താവ് മാരിയോ തന്നെ മർദിച്ചുവെന്ന് കാണിച്ച് ജിജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മാരിയോ ജോസഫിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒൻപത് മാസമായി ദമ്ബതികള്‍ വേർപിരിഞ്ഞ് കഴിയുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെയാണ് ഇരുവരും തമ്മില്‍ തർക്കം രൂക്ഷമാകുന്നതും മാരിയോ ജോസഫ് ജിജിയെ മർദ്ദിക്കുന്നതും.
ഒക്ടോബർ 25നാണ് തന്നെ ഭർത്താവ് മർദ്ദിച്ചതെന്നാണ് ജീജി മാരിയോ ആരോപിക്കുന്നത്. അന്നു വൈകുന്നേരം 5.30ഓടെ ജീജി മാരിയോ ഭർത്താവ് മാരിയോ ജോസഫിന്റെ വീട്ടിലെത്തി. തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ സംസാരിച്ച് തീർക്കാനാണ് ജീജി എത്തിയത്. എന്നാല്‍ സംസാരത്തിനിടെ തർക്കം വഷളായി. ഈ സമയത്ത് മാരിയോ ജീജിയുടെ തലയില്‍ സെറ്റ്-ടോപ്പ് ബോക്‌സ് കൊണ്ട് അടിച്ചതായും, തുടർന്ന് ഇടത് കൈയില്‍ കടിച്ചതായും, തലമുടി വലിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. സംഘർഷത്തിനിടെ ഏകദേശം 70,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ മാരിയോ നശിപ്പിച്ചുവെന്നുമാണ് പരാതി. ഇസ്ലാം മതവിശ്വാസിയായിരുന്ന സുലൈമാൻ വർഷങ്ങള്‍ക്ക് മുൻപ് ക്രിസ്തുമതത്തില്‍ ആകൃഷ്ടനായി മതം മാറി മാരിയോ ജോസഫ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. പിന്നീട് ജിജിയെ വിവാഹം കഴിച്ചു. മാരിയോയുടെ ചില പ്രഭാഷണങ്ങള്‍ മുൻപ് തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാർ ആയ മാരിയോയും ജീജിയും സോഷ്യല്‍ മീഡിയയില്‍ പ്രചാരമുള്ള ദമ്ബതികളാണ്. മാരിയോ ആൻഡ് ജിജി ബ്ലോഗ് വഴി നല്ല കുടുംബജീവിതം നയിക്കാൻ ഉപദേശങ്ങള്‍ നല്‍കി വരുന്നവരായിരുന്നു ദമ്ബതികള്‍. ഇവരുടെ കുടുംബ കലഹമാണ് ഇപ്പോള്‍ അനുയായികളെ ഞെട്ടിച്ചിരിക്കുന്നത്. പുരുഷൻ തന്റെ ഭാര്യയെ തന്നേപ്പോലെ സ്‌നേഹിക്കണം എന്നായിരുന്നു മാരിയോ ജോസഫിന്റെ ലൈൻ. ഭാര്യ ഭർത്താവിന് വിധേയപ്പെട്ട് ജീവിക്കണം എന്ന് പഠിപ്പിച്ചാണ് ജിജി മാരിയോ ശ്രദ്ധേയയായത്. കുടുംബജീവിതം, ദാമ്ബത്യബന്ധം എന്നിവയെക്കുറിച്ച് ഓണ്‍ലൈനിലും അല്ലാതെയും ക്ലാസ്സുകളും വീഡിയോകളും അവതരിപ്പിച്ച് കൊണ്ടാണ് മാരിയോ ജോസഫും ജിജി മാരിയോയും പ്രശസ്തരായത്. ക്രിസ്ത്യൻ പശ്ചാത്തലത്തില്‍ ധ്യാന പ്രഭാഷണങ്ങളോട് അടുത്തുനില്‍ക്കുന്ന ശൈലിയിലാണ് വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. ഇവയുടെ സ്ഥിരം പ്രേക്ഷകരായി ഒട്ടേറെ ആളുകള്‍ ഫോളോ ചെയ്യുന്നുമുണ്ട്. ദാമ്ബത്യ തകർച്ച നേരിടുന്ന നിരവധി പേർക്ക് കൗണ്‍സലിംഗ് നല്‍കി പ്രശസ്തരായ ഇവർക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് സൈബറിടങ്ങളില്‍ ഉയരുന്നത്.
യുവാക്കള്‍ക്കും ദമ്ബതികള്‍ക്കും വേണ്ടി ധ്യാനങ്ങള്‍ നടത്തി ശ്രദ്ധ പിടിച്ചുപറ്റിയവരാണ് മാരിയോ - ജിജി ദമ്ബതിമാർ. കുടുംബ ജീവിതത്തിലെ വിഷയങ്ങള്‍ പരിഹരിക്കുന്ന കൗണ്‍സിലർമാർ എന്ന നിലയിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഫിലോകാലിയ എന്ന സംഘടനയിലൂടെ വർഷങ്ങളായി ധ്യാനങ്ങളും, നിർദ്ധനർക്ക് വീട് വെച്ച് കൊടുക്കുന്നതുള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ഇവർ നടത്തുന്നുണ്ട്. വയനാട് ദുരന്തബാധിതർക്ക് ഉള്‍പ്പടെ ഇവർ വീടും വെച്ച് നല്‍കിയിട്ടുണ്ട്.
മാരിയോക്കെതിരെ ജാമ്യമുള്ള വകുപ്പുകള്‍ പ്രകാരമാണ് ചാലക്കുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ പരമാവധി ഒരു മാസം തടവോ 5,000 രൂപ വരെ പിഴയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ആണിത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു...