മുണ്ടക്കയത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മതിലില്‍ ഇടിച്ച് അപകടം. തീര്‍ത്ഥാടകര്‍ക്ക് പരിക്ക്...
കോട്ടയം മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു. മുണ്ടക്കയം അമരാവതിയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് തീർത്ഥാടകരുടെ വാഹനം സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലില്‍ ഇടിച്ചുകയറിയത്. കർണാടകയില്‍ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും മറ്റൊരു വാഹനത്തില്‍ ഇടിച്ച് അപകടം ഉണ്ടായി. ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി...