വർക്കലയില്‍ ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ തള്ളിയിട്ട കേസില്‍ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ കണ്ടെത്തി...


#വര്‍ക്കല യില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തളളിതാഴയിട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തി പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ പൊലീസ് കണ്ടെത്തി.പ്രധാന സാക്ഷിയായ ചുവന്ന കുപ്പായക്കാരനെ കണ്ടെത്താനായി പൊലീസ് നേരത്തെ പരസ്യം നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ സാക്ഷിയെ പൊലീസ് കണ്ടെത്തിയത്. മുഖ്യപ്രതിയായ സുരേഷ് രണ്ടാമത്തെ പെണ്‍കുട്ടിയെ കൂടി ട്രെയിനില്‍ നിന്ന് പുറത്തേക്ക് തളളിയിടാന്‍ ശ്രമിക്കുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഇദ്ദേഹമാണ് രക്ഷപ്പെടുത്തിയത്.ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ഇദ്ദേഹത്തെ പൊലീസ് തിരിച്ചറിഞ്ഞത്.ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നല്‍കാനും റെയില്‍വേ പൊലീസ് ഒരുങ്ങിയിരുന്നു. പ്രതി രണ്ടാമത്തെ പെണ്‍കുട്ടിയെ തളളിയിടാനൊരുങ്ങിയപ്പോള്‍ ചുവപ്പു കുപ്പായം ധരിച്ച ആള്‍ ഓടിയെത്തി തന്റെ ജീവന്‍ പണയപ്പെടുത്തി ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് പെണ്‍കുട്ടിയെ തിരികെ വലിച്ചു കയറ്റുകയും അക്രമിയെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. #kerala
#godsowncountrykerala #varkala 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...