ബിരിയാണിയും ജ്യൂസും വാങ്ങി നല്‍കി. കൈകഴുകി വരാമെന്ന് പറഞ്ഞു പോയ യുവതി കാമുകന്‍റെ സ്കൂട്ടറുമായി മുങ്ങി, പരാതിയില്‍ അന്വേഷണം...
കാമുകന്‍റെ സ്കൂട്ടറും ഫോണുമായി കാമുകി മുങ്ങി. കൊച്ചിയിലാണ് സംഭവം. എറണാകുളം കൈപ്പട്ടൂര്‍ സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍, വാട്സാപ്പില്‍ തെറ്റിവന്ന മെസേജിലൂടെയാണ് യുവതിയുമായി യുവാവ് പരിചയപ്പെട്ടത്. പിന്നീട് നടന്ന ചാറ്റിംഗിലൂടെ പ്രണയത്തിലായി.
ഇതിനിടെ കൊച്ചിയിലെ മാളിലേയ്ക്ക് യുവതി യുവാവിനെ ക്ഷണിച്ചു. സ്കൂട്ടര്‍ താന്‍ പറയുന്നിടത്ത് വയ്ക്കണമെന്നും യുവതി പറഞ്ഞു. ഇത് അനുസരിച്ച യുവാവ് മാളിലെത്തി യുവതിയെ കണ്ടപ്പോള്‍ തന്നെക്കാളും പ്രായമുള്ള സ്ത്രീയാണെന്ന് മനസിലായി. എന്നാല്‍ ഒരേ പ്രായമാണെന്ന് യുവതി വിശ്വസിപ്പിച്ചു. പിന്നാലെ ബിരിയാണിയും ജ്യൂസും വേണമെന്ന് പറഞ്ഞു. യുവാവ് അത് വാങ്ങി കൊടുത്തു. കൈകഴുകി വരാമെന്ന് പറഞ്ഞ് മുങ്ങിയ യുവതിയെ പിന്നെ കണ്ടില്ല. ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്.
പിന്നാലെ യുവാവ് സ്കൂട്ടറെടുക്കാന്‍ ചെന്നപ്പോള്‍ വാഹനം കാണാനില്ല. സിസിടിവി നോക്കിയപ്പോള്‍ യുവതി സ്കൂട്ടറുമായി കടന്ന് കളയുന്ന ദൃശ്യമുണ്ട്. യുവാവിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു...