കോട്ടയം വെച്ചൂര്‍ കൈപ്പുഴമുട്ടില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു...
വെച്ചൂർ കൈപ്പുഴമുട്ട് പ്രദേശത്ത് നടന്ന ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കുമരകം പത്തില്‍ വീട്ടില്‍ സുഖലാലിന്റെ മകൻ ആശിഷ് ലാല്‍ (25) ആണ് മരിച്ചത്. അപകടം രാത്രി സമയത്താണ് സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റു കിടന്ന ആശിഷിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പില്‍...