വോട്ടെടുപ്പ് ദിവസം പൊതു അവധി. ഡിസംബര്‍ 9, 11 തിയ്യതികളിലായി രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ്...


കേരളത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ 9, 11 തിയ്യതികളിലായി രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യ ദിനം പോളിങ്. ബാക്കിയുള്ള ജില്ലകളില്‍ രണ്ടാംഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ്.

വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ മദ്യം നിരോധിക്കും. പ്രശ്‌നബാധിത പോളിങ് ബൂത്തുകളില്‍ തല്‍സമയ സംപ്രേഷണം നിലവിലുണ്ടാകും. ഓരോ സ്ഥാനാര്‍ഥികളും കെട്ടിവയ്‌ക്കേണ്ട തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുസരിച്ച്‌ വ്യത്യസ്തമാണ്. പ്രചാരണത്തിന് ചെലവഴിക്കേണ്ട തുകയും വ്യത്യസ്തമാണ്. വോട്ടെടുപ്പ് ദിവസം പൊതുഅവധിയായിരിക്കും. 9 രേഖകളില്‍ എതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി വോട്ടര്‍മാര്‍ ഹാജരാക്കണം.

ഗ്രാമ പഞ്ചായത്തില്‍ ഓരോ സ്ഥാനാര്‍ഥിക്കും ചെലവഴിക്കാവുന്ന പരമാവധി തുക 25000 രൂപയാണ്. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഇത് 75000 രൂപയാണ്. കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തുകളിലും ഒന്നര ലക്ഷം രൂപ വരെ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാം. പരിധി വിട്ട് ചെലവഴിച്ചു എന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിക്കും. ചെലവ് കണക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം സമര്‍പ്പിക്കണം.

ഗ്രാമ പഞ്ചായത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ 2000 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്. ബ്ലോക്ക് പഞ്ചായത്തിലും മുന്‍സിപ്പാലിറ്റികളിലും 4000 രൂപ കെട്ടിവയ്ക്കണം. കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തുകളിലും 5000 രൂപയാണ് സ്ഥാനാര്‍ഥികള്‍ കെട്ടിവയ്‌ക്കേണ്ടത്. പട്ടിക ജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പകുതി തുക മതിയാകും. നിശ്ചിത വോട്ടുകള്‍ നേടിയില്ലെങ്കില്‍ കെട്ടിവച്ച തുക നഷ്ടമാകും.  സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 21 ആണ്. ആസ്തി വിവരങ്ങള്‍, ബാധ്യതകള്‍, കേസുകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ ഘട്ടത്തില്‍ വെളിപ്പെടുത്തണം. വ്യാജമായ വിവരങ്ങള്‍ നല്‍കാന്‍ പാടില്ല. വോട്ടെടുപ്പ് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യാനുള്ള ക്രമീകരണം വരുത്തണം.

വോട്ട് ചെയ്യാന്‍ വേണ്ട തിരിച്ചറിയല്‍ രേഖകള്‍...

1- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്.

2- പാസ്‌പോര്‍ട്ട്

3- ഡ്രൈവിങ് ലൈസന്‍സ്

4- പാന്‍കാര്‍ഡ്

5- ഫോട്ടോ പതിച്ച എസ്‌എസ്‌എല്‍സി ബുക്ക്

6- ദേശസാല്‍കൃത ബാങ്കുകളുടെ ആറ് മാസത്തിന് മുമ്ബ് നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്.

7- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ.

8- ആധാര്‍ കാര്‍ഡ്.

9- തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പിന് മുമ്ബായി നല്‍കുന്ന തിരിച്ചറിയല്‍ രേഖ...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...