കാത്തുനിന്നില്ലെന്ന് ആരോപണം. അന്തര്‍സംസ്ഥാന ബസ് ഡ്രൈവര്‍ക്ക് മര്‍ദനം, കോട്ടയത്ത് 4 യുവാക്കള്‍ അറസ്റ്റില്‍...
കോട്ടയത്ത് അന്തർസംസ്ഥാന ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തില്‍ നാല് പേർ അറസ്റ്റില്‍. കോട്ടയം തോട്ടക്കാട് സ്വദേശികളായ മനു മോഹൻ, അജിത് കെ രവി, കൊല്ലം ചടയമംഗലം സ്വദേശികളായ അനന്തുകൃഷ്ണൻ, ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ സഞ്ജു എന്നിവരാണ് അറസ്റ്റിലായത്. മർദ്ദനത്തില്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെള്ളിയാഴ്ച വൈകിട്ട് തിരുനക്കര വെച്ചാണ് ഇവർ ബസ് ഡ്രൈവറെ മർദിച്ചത്. സംഭവത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പത്തനംതിട്ടയില്‍ നിന്നും ബെംഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവറെയാണ് നാലംഗ സംഘം മർദിച്ചത്. അതിക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ചിങ്ങവനത്ത് നിന്ന് ബെംഗളൂവിലേക്ക് പോകാൻ വേണ്ടിയാണ് നാല് യുവാക്കളില്‍ മൂന്ന് പേരും ടിക്കറ്റെടുത്തത്. ഇതില്‍ മനുമോഹൻ എന്നയാള്‍ക്ക് മാത്രമാണ് ബസില്‍ കയറാൻ സാധിച്ചത്. മറ്റ് രണ്ട് പേര്‍ക്കും ബസ് വന്ന സമയത്ത് അവിടേക്ക് എത്താൻ സാധിച്ചില്ല. വളരെ നേരം കാത്തുനിന്നിട്ടും അവരെത്തിയില്ല.
അതിനാല്‍ വണ്ടി യാത്ര തുടങ്ങുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നെത്തി ഇവര്‍ ബസില്‍ കയറി. ഡ്രൈവറെ അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്തു. ബസ് കാത്തുനിന്നില്ലെന്ന് പറഞ്ഞായിരുന്നു ഡ്രൈവറെ കയ്യേറ്റം ചെയ്തതും അസഭ്യം വിളിച്ചതും. എന്നാല്‍ യുവാക്കള്‍ക്കായി കാത്ത് നിന്നെന്ന് ഡ്രൈവർ പറഞ്ഞിട്ട് ഇവർ കൂട്ടാക്കിയില്ല. നാല് പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തിരുന്നത്. അന്വേഷണത്തിനൊടുവിലാണ് ഇവർ പിടിയിലായിരിക്കുന്നത്...