സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്‌ ബൈക്ക് മെക്കാനിക്കായി. സുദര്‍ശന്റെ പ്രതിമാസ ടേണ്‍ ഓവര്‍ 17 ലക്ഷം...


സർക്കാർ ജോലി എല്ലാവരും സ്വപ്നമായി കാണുമ്ബോള്‍ അതുപേക്ഷിച്ച്‌ ബൈക്ക് മെക്കാനിക്കായ വിജയകഥയാണ് എസ്. സുദർശന്റേത്. വീട്ടിലെ കാർഷെഡിലാണ് തുടക്കം. ഇന്ന് 17 ലക്ഷം രൂപ പ്രതിമാസം ടേണ്‍ ഓവറുള്ള വർക്ക്ഷോപ്പിന്റെ ഉടമയാണ് നാട്ടകം ഉണ്ണിത്തറയിലെ പരേതനായ സാരഥി ഭായിയുടെ മകൻ സുദർശൻ.

ഒരു റാംപും, രണ്ടു ജീവനക്കാരുമായ ആരംഭിച്ച വർക്‌ഷോപ്പില്‍ ഇപ്പോള്‍ ഒൻപത് റാംപും 10 മെക്കാനിക്കുകളും ഉള്‍പ്പെടെ 15 ജീവനക്കാരുമുണ്ട്. ന്യൂജൻ ഹൃദയം കീഴടക്കിയ ഡ്യൂകിന്റെ വർക്‌ഷോപ്പാണിത്. പത്തൊൻ പതാം വയസിലാണ് കോട്ടയം ട്രാവൻകൂർ സിമന്റ്‌സില്‍ ഇലക്‌ട്രീഷ്യനായി ജോലി ലഭിച്ചത്. ബൈക്കുകളോട് അഭിനവേശവും മെക്കാനിക് ആകാനുള്ള മോഹവും കൗമാരത്തിലേ ഉണ്ടായിരുന്ന സുദർശന് ആ ജോലിയില്‍ തൃപ്തനാവനായില്ല. ജോലികഴിഞ്ഞ് വൈകുന്നേരങ്ങളില്‍ ഡ്യൂക് ഷോറൂമില്‍ പോയി മെക്കാനിസം പഠിച്ചു. ഒരുവർഷത്തിനുള്ളില്‍ ജോലി ഉപക്ഷിച്ച്‌ 'സ്റ്റോക്കേഴ്സ് ഗ്യാരേജ്' തുടങ്ങി.

അമ്മ വിലക്കി, പിന്നെ ഒപ്പം നിന്നു

വൈറ്റ് കോളർ ജോലി ഉപേക്ഷിച്ച്‌ ഗ്രീസും സ്പാനറുമായി ബൈക്ക് മെക്കാനിക്കാവാൻ ഇറങ്ങിയ മകനെ അമ്മ സുധയും ബന്ധുക്കളും ആദ്യം വിലക്കിയെങ്കിലും കഴിവും താത്പര്യവും തിരിച്ചറിഞ്ഞതോടെ എല്ലാവരും ഒപ്പം നിന്നു. 2023ല്‍ ജോലി രാജി വച്ചശേഷമായിരുന്നു വിവാഹം. ഭാര്യ അക്ഷര എല്ലാത്തിനും ഒപ്പമുണ്ട്. ദിവസേന 20ലധികം ബൈക്കുകള്‍ വർക്‌ഷോപ്പില്‍ എത്തും. ഇടുക്കി, തൃശൂർ എന്നിവിടങ്ങളില്‍ ശാഖകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

''ഇഷ്ടമുള്ളത് ചെയ്യാനുള്ള മനക്കരുത്തുണ്ടെങ്കില്‍ വിജയം ഉറപ്പാണ്. സുദർശൻ...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...