Posts

Showing posts from November, 2022

വ്യാജ നോട്ടുകളുമായി സ്ത്രീകളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു...

Image
വ്യാജ നോട്ടുകളുമായി സ്ത്രീകളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ടൗണിൽ ലോട്ടറി കച്ചവടം നടത്തുന്നവർക്ക് വ്യാജ നോട്ടു നൽകി ലോട്ടറി  വാങ്ങാൻ വന്ന വിലാസിനി എന്ന സ്ത്രീയെ ആണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡ് നെ തുടർന്ന് മകളായ ഷീബയെ അറസ്റ്റ് ചെയ്യുകയും വീട്ടിൽ നിന്ന് 17000/- രൂപയുടെ വ്യാജ കറൻസി, പ്രിൻറർ മറ്റു അനുബന്ധ സാധനങ്ങൾ എന്നിവ പിടിച്ചെടുത്തു...

കമന്റടിച്ചത് ചോദ്യം ചെയ്തു. കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ചത് മൂന്നംഗ സംഘം. സംഭവം ഇന്നലെ രാത്രി പത്തരയോടെ. മൂന്ന് യുവാക്കള്‍ കസ്റ്റഡിയില്‍...

Image
കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മൂന്നംഗ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കോട്ടയം സെന്‍്ട്രല്‍ ജംഗ്ഷനിലായിരുന്നു ആക്രമണം. കോട്ടയം നഗരത്തിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്. അക്രമത്തിനിരയായവരുടെ മറ്റൊരു സുഹൃത്ത് അപകടത്തില്‍പ്പെട്ട് കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വിദ്യാര്‍ത്ഥിനിക്ക് വേണ്ട വസ്ത്രങ്ങളും മറ്റും നല്‍കിയശേഷം പുറത്തുപോയി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, അവിടെയെത്തിയ സംഘം പെണ്‍കുട്ടിയെ കമന്റടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചിങ്ങവനം എസ്‌എച്ച്‌ഒയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി, പെണ്‍കുട്ടിയെ ആക്രമിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്തു. താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.