മഴയെ അവഗണിച്ചും റോഡ്‌ ടാറിങ്ങ്‌, എം.സി. റോഡില്‍ ഗതാഗതക്കുരുക്ക്‌...


രാഷ്‌ട്രപതിയുടെ വരവിന്‌ ഒരുക്കമായി മഴയെ അവഗണിച്ചും റോഡ്‌ ടാറിങ്ങ്‌, മുന്നറിയിപ്പില്ലാതെയുള്ള പകല്‍ ടാറിങ്ങി നഗരത്തിലും എം.സി. റോഡിലും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്‌. 22നാണു രാഷ്‌ട്രപതി എത്തുന്നത്‌. ശബരിമല സന്ദര്‍ശനത്തിനു ശേഷം കുമരകകത്തു വിശ്രമിച്ച്‌ പാലായിലേക്കു പോകുന്നതിനാല്‍ ക്രമീകരണങ്ങള്‍ വേഗത്തിലാണു പുരോഗമിക്കുന്നത്‌.


ഇതിന്റെ ഭാഗമായാണു നഗരത്തിലെ തകര്‍ന്ന റോഡുകളിലും എം.റോഡിലും അടിയന്തിര അറ്റകുറ്റപ്പണികളും നവീകരണവും നടത്തുന്നത്‌.
ഇന്നലെ, രാവിലെ നാഗമ്ബടം ഭാഗത്തായിരുന്നു ടാറിങ്ങ്‌. അപ്രതീക്ഷിത ടാറിങ്ങ്‌ അറിയാതെ എത്തിയവര്‍ വഴിയില്‍ കുരുങ്ങി. ബദല്‍ ക്രമീകരണം ഒരുക്കുന്നതില്‍ പോലീസും പരാജയപ്പെട്ടതോടെ കുരുക്ക്‌ നഗരത്തിലേക്കും നീണ്ടു. സ്‌കൂളുകളിലേക്കും ഓഫീസുകളിലേക്കും പോകേണ്ടവര്‍ ഉള്‍പ്പെടെ വലഞ്ഞു. ഇതിനിടെ മഴയുമെത്തി.
നാഗമ്ബടത്തു നിന്നു ടാറിങ്ങ്‌ സംഘം നേരെ ചവിട്ടുവരിയിലേക്കാണു പോയത്‌. മഴ മാറിയതിനു പിന്നാലെ ഇവിടെ ജോലികള്‍ ആരംഭിച്ചതോടെ എം.സി. റോഡ്‌ നാഗമ്ബടം മുതല്‍ ചവിട്ടുവരി വരെ നിശ്‌ചലമായി. കാര്യമറിയാതെ വാഹനങ്ങള്‍ മുന്നോട്ടെടുത്തതോടെ മൂന്നും നാലും നിര രൂപപ്പെട്ടു. ഇതിനിടയില്‍ ആമ്ബുലന്‍സുകള്‍ വരെ അകപ്പെട്ടു. ഒരു മണിക്കൂറിലേറെ ഗതാഗത സ്‌തംഭനമുണ്ടായി.കൃത്യമായ മുന്നറിയിപ്പു നല്‍കാതെ ടാറിങ്ങ്‌ നടത്തിയതാണു പാളിച്ചകള്‍ക്കു കാരണം. മഴയും വില്ലനായി മാറി. എം.സി. റോഡിലൂടെ എത്തേണ്ട വാഹനങ്ങള്‍ മറ്റു വഴികളില്‍ കൂടി കടത്തിവിടാന്‍ സൗകര്യമൊരുക്കിയിരുന്നുവെങ്കില്‍ ഗതാഗതക്കുരുക്ക്‌ ഉണ്ടാകില്ലായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...