ലോക ഭക്ഷ്യദിനത്തിലും വിശ്രമമില്ലാതെ വിശപ്പ് രഹിത കോട്ടയത്തിന്റെ അമരക്കാരന്‍. തോമസ് ചേട്ടന്‍ ആരോരുമില്ലാത്ത മനോരോഗികളുടെയും നാഥൻ...
കോട്ടയം നഗരത്തെ വിശപ്പ് രഹിത നഗരമായി പ്രഖ്യാപിച്ചതിന്റെ പിന്നില്‍ ആര്‍പ്പൂക്കര വില്ലൂന്നിയില്‍ പ്രവര്‍ത്തിക്കുന്ന നവജീവന്‍ ട്രസ്റ്റി പി യു തോമസിന്റെ പ്രവര്‍ത്തനവും ഉണ്ട്. നവജീവന്‍ നടത്തി വരുന്ന വിശപ്പ് രഹിത പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു കോട്ടയം നഗരത്തെ വിശപ്പ് രഹിത നഗരമായി പ്രഖ്യാപിക്കാന്‍ കാരണം.1966 ല്‍ 17 -ാം വയസില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ സമീപത്തു കിടന്നിരുന്ന രാമചന്ദ്രന് ഒരു പൊതിച്ചോര്‍ നല്‍കുവാന്‍ കാരണമായതാണ് 77-ാവയസിലും വിശക്കുന്നവരെ കണ്ടെത്തി ആഹാരം നല്‍കികൊണ്ടിരിക്കുന്നത്.
ഒരു പൊതിച്ചോറില്‍ നിന്നാരംഭിച്ച കാരുണ്യ പ്രവര്‍ത്തനം ഇന്ന് ഒരു ദിവസം 5000 ത്തിലേറേപ്പേരുടെ വിശപ്പ് ഇല്ലാതാക്കുന്നു.കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി ജില്ലാ ആശുപത്രി, ജില്ലാ ആയൂര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ രോഗികള്‍കളേയും കൂട്ടിരിപ്പുകാരുടേയും വിശപ്പ് മാറ്റുന്നതും തോമസ് ചേട്ടന്റെ നവ ജീവന്‍ ട്രസ്റ്റാണ്. വിശക്കുന്നവരുടെ വിശപ്പ് മാറ്റുന്നതോടൊപ്പം ആരോരുമില്ലാത്ത മനോരോഗികളുടേയും നാഥനാണ് തോമസ് ചേട്ടന്‍.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും മക്കളാല്‍ ഉപേക്ഷിക്കപെട്ടവരുമായ 160 ല്‍ അധികം ആളുകള്‍നവജീവന്റെ സന്തതികളാണ്. കൂടാതെ കിഡ്‌നി, കാന്‍സര്‍ രോഗം മൂലം ഒരു നേരത്തിന് വകയില്ലാത്ത 130 കുടുംബള്‍ക്ക് മാസം 3000 വീതം അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു കൊണ്ടിരിക്കുന്നു. ഇവരുടെ മരണ ശേഷം മറ്റൊരു ജീവതമാര്‍ഗ്ഗം ഉണ്ടാകുന്നതുവരെ ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. ഇതിനൊക്കെ പുറമേ ചികിത്സാ സഹായങ്ങളും വീട്ടുചെലവിനും ഇവരില്‍ ചിലര്‍ക്ക് വീട്ടുവാടകയും കുട്ടികളുടെ വിദ്യാഭ്യാസ വിവാഹ ആവശ്യങ്ങള്‍ക്കും സഹായംനല്‍കിവരുന്നത് നവജീവനാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്‌ക്കു ശേഷം മടങ്ങിപ്പോകാന്‍ പണമില്ലാതെ വിഷമിക്കുന്ന നിരവധി പേര്‍ക്കാണ് ആംബുലന്‍സ് സൗകര്യവും അരിയും പലചരക്കു സാധനങ്ങളും നല്കി ഇദ്ദേഹം വീട്ടിലെത്തിച്ചിട്ടുള്ളത്...