കോട്ടയം കിടങ്ങൂരില്‍ കിടപ്പ് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നാലെ ആത്മഹത്യാ ശ്രമം...
കോട്ടയം കിടങ്ങൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കിടപ്പുരോഗിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഭർത്താവ് സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത്.
മാന്താടി സ്വദേശി രമണി (70) ആണ് മരിച്ചത്. സംഭവത്തില്‍ രമണിയുടെ ഭർത്താവ് സോമനെ പോലീസ് പിടികൂടി.ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. രമണിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസെത്തുകയും തുടർനടപടികള്‍ പൂർത്തിയാക്കുകയും ചെയ്തു. മക്കള്‍ക്കൊപ്പമാണ് രമണിയും സോമനും വീട്ടില്‍ കഴിഞ്ഞിരുന്നത്. കൊലപാതകം നടത്താനുണ്ടായ കാരണം എന്താണെന്നത് ഇതുവരെ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള സോമനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്...