സ്കൂള്‍ യൂണിഫോമില്‍ പാലത്തിലൂടെ ഫോണ്‍ വിളിച്ച് നടക്കുന്നത് കണ്ടെന്ന് നാട്ടുകാര്‍. പിന്നീട് കണ്ടത് മൂവാറ്റുപുഴയാറ്റില്‍. പ്ലസ് ടു വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി...
പ്ലസ് ടു വിദ്യാർഥിനിയെ മൂവാറ്റുപുഴയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോളശേരി പാർഥശേരി പ്രതാപന്റെ മകള്‍ പി.പൂജ (17) ആണ് മരിച്ചത്. കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെപ്ലസ് ടു വിദ്യാർഥിനി ആയിരുന്നു പൂജ. അക്കരപ്പാടം പാലത്തില്‍ നിന്നും കുട്ടി മൂവാറ്റുപുഴയാറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.
വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. 9.30 മുതല്‍ സ്കൂള്‍ യൂണിഫോമില്‍ പൂജ അക്കരപ്പാടം പാലത്തില്‍ ഫോണ്‍ ചെയ്തുകൊണ്ട് നടക്കുന്നതായി കണ്ടുവെന്ന് നാട്ടുകാർ പറഞ്ഞു. പിന്നീട് മൂവാറ്റുപുഴയാറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. വൈക്കം, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള സ്കൂബ ടീം എത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. തുടർ നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. അമ്മ: റീന. സഹോദരൻ: പവൻ...