മീശമാധവന്‍ പുരസ്‌കാരം നല്‍കി കടയുടമ. മോഷണം നടത്തിയതിന് ജീവിതത്തില്‍ മറക്കാത്ത പണി. സംഭവം തിരുവനന്തപുരം കടയ്ക്കാവൂരിൽ...


ഒരു മോഷ്ടാവിനെ കയ്യോടെ പിടികൂടിയാല്‍ എന്ത് ചെയ്യും ? ഒന്നുകില്‍ നല്ല തല്ല് കൊടുക്കും അല്ലെങ്കില്‍ പിടിച്ച്‌ പൊലീസില്‍ ഏല്‍പ്പിക്കും. പക്ഷേ തിരുവനന്തപുരം കടയ്ക്കാവൂരിലെ ഒരു കടയുടമ ചെയ്തത് ലോക ചരിത്രത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.ആദിത്യ ബേക്കേഴ്‌സ് ആന്റ് ഫാസ്റ്റ് ഫുഡ് എന്ന തന്റെ സ്ഥാപനത്തില്‍ എത്തി സാധനം മോഷ്ടിച്ചയാള്‍ക്ക് മീശമാധവന്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയും പൊന്നാട അണിയിക്കുകയുമാണ് കടയുടമ അനീഷ് ചെയ്തത്.


മാന്യമായ വസ്ത്രം ധരിച്ച്‌ കടയിലെത്തിയ യുവാവ് സാധനങ്ങള്‍ തിരയുന്നതിനിടെയാണ് 500 രൂപയോളം വിലവരുന്ന സാധനം കൈക്കലാക്കിയത്. ഇത് സിസിടിവിയില്‍ കൃത്യമായി പതിയുകയും ചെയ്തു. പിന്നീട് കടയുടമയായ അനീഷ് ഈ ദൃശ്യങ്ങള്‍ കാണുകയും ചെയ്തു. ഇതോടെയാണ് മോഷ്ടാവിനെ ഒന്ന് ആദരിക്കാം എന്ന് തീരുമാനിച്ചത്. കടയില്‍ ആളുള്ളപ്പോള്‍ ഇത്രയും കഴിവ് പ്രകടിപ്പിച്ച്‌ സാധനം അടിച്ച്‌ മാറ്റുന്നവരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ഒന്നും ചെയ്യുന്നതുകൊണ്ട് യാതൊരു കാര്യവുമില്ലെന്നാണ് അനീഷ് പറയുന്നത്.

അത്രയും ബുദ്ധിമുട്ടിയാണ് അയാള്‍ സാധനം എടുത്തത്. അപ്പോള്‍ ആ കഷ്ടപ്പാടിനെ നമ്മള്‍ ബഹുമാനിക്കണം അംഗീകരിക്കണം. ലോണും കടവും ഒക്കെ എടുത്താണ് സ്ഥാപനം നടത്തുന്നത്. നിസാര ലാഭമാണ് ഒരു സാധനം വില്‍ക്കുമ്ബോള്‍ കിട്ടുന്നത്. അപ്പോള്‍ ഇതുപോലുള്ള ആളുകള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ പിന്നെ പോക്കറ്റില്‍ നിന്ന് ഉള്ള പണം കൂടി നഷ്ടമാകുമെന്നും കടയുടമയായ അനീഷ് പറയുന്നു. തുടര്‍ന്ന് ഒരു മൊമെന്റോ തയ്യാറാക്കുകയാണ് ആദ്യം ചെയ്തത്. മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കിട്ടിയ ചിത്രവും ഫലകത്തില്‍ പതിപ്പിച്ചു. പിന്നെ ഒരു പൊന്നാട വാങ്ങി.


രാവിലെ തന്നെ ഭാര്യ ശുഭയേയും ഒപ്പം കൂട്ടി മോഷണം നടത്തിയ യുവാവിന്റെ വീട്ടിലെത്തുകയും അയാളെ പൊന്നാട അണിയിച്ച്‌ അതിന്റെ പുരസ്‌കാരം കൈമാറി അതിന്റെ ചിത്രങ്ങളും വീഡിയോയും റെക്കോഡ് ചെയ്യുകയും ചെയ്തു. കടയില്‍ വച്ച്‌ തന്നെ എന്തെങ്കിലും എടുത്തിട്ടുണ്ടോയെന്ന് യുവാവിനോട് അനീഷ് ചോദിച്ചിരുന്നുവെന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. തനിക്ക് അബദ്ധം പറ്റിപ്പോയെന്ന് യുവാവ് പറയുന്നതും അത് സാരമില്ലെന്ന് അനീഷ് പറയുകയും ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്...


Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...