കോട്ടയത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയില്‍പ്പെട്ട സ്ത്രീയ്ക്ക് ദാരുണാന്ത്യം...
കോട്ടയം മീനടത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയില്‍പ്പെട്ട സ്ത്രീ മരിച്ചു. മകൻ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. കാവാലച്ചിറ കുറ്റിക്കല്‍ അന്നമ്മ തോമസാണ് (53) മരിച്ചത്. കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25) തെള്ളകത്തെ ആശുപത്രിയില്‍ പ്രവേശിച്ചു.
ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് അപകടം. വീടിന്റെ പോർച്ചില്‍ പാർക്ക് ചെയ്തിരുന്ന കാർ മകൻ സ്റ്റാർട്ട് ചെയ്തു . ഈ സമയം അന്നമ്മ ഗേറ്റ് തുറക്കാൻ ശ്രമിച്ചു. പിന്നാലെ ഷിജിനും ഇറങ്ങി വന്നു. എന്നാല്‍ ഹാൻഡ് ബ്രേക്ക് ഇടാതിരുന്നതിനാല്‍ വാഹനം പിന്നോട്ട് ഉരുണ്ട് ഇരുവരുടെയും ശരീരത്തില്‍ കയറി ഇറങ്ങി. കാർ ഉയർത്തിയാണ് രണ്ടു പേരെയും പുറത്തെടുത്തത് . പാമ്ബാടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അന്നമ്മയുടെ സംസ്കാരം പിന്നീട് നടത്തും...