മുഖ്യമന്ത്രിയുടെ മകന് യുകെയിൽ പഠിക്കാൻ ലാവ്‌ലിൻ കമ്പനി ഡയറക്ടർ പണം നൽകി. ഇഡി സമൻസിന് പിന്നിലെ വിവരങ്ങൾ പുറത്ത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചത് എസ്എൻസി ലാവ്‌ലിൻ കേസിലെന്ന് റിപ്പോർട്ട്. വിവേക് കിരണിന് ലഭിച്ച ഇഡി സമൻസ് ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടതായിരുന്നു വെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. എന്നാൽ ലാവ്‌ലിൻ കേസിലാണ് സമൻസ് അയച്ചതെന്ന് ഇഡി വൃത്തങ്ങൾ സ്ഥിരീകരിച്ചിരിക്കുകയാണ്. പിണറായി വിജയന്റെ മകൻ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി ലാവ്‌ലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലൻ പണം നൽകി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി സമൻസ് അയച്ചത്. ലാവ്‌ലിനിൽ നിന്ന് വിദ്യാഭ്യാസത്തിനായി കിരൺ പണം ഈടാക്കി എന്നതാണ് ഈ സമൻസിൽ പ്രധാനമായും പറയുന്നത്. ദിലീപ് രാഹുലൻ പിണറായി വിജയന്റെ മകന്റെ യുകെയിലെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിച്ചു എന്ന ഒരു മൊഴി ഇസിഐആറിൽ (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രേഖപ്പെടുത്തിയിട്ടുണ്ട്.


ഇതുപ്രകാരം 2023 ഫെബ്രുവരി 14ന് രാവിലെ 10:30ന് ഇഡിയുടെ കൊച്ചി ഓഫീസിൽ വിവേക് കിരൺ ഹാജരാകണം എന്നായിരുന്നു സമൻസിലെ ആവശ്യം. 2020ൽ ആണ് എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് ഇഡി, ഇഐആസിർ രജിസ്റ്റർ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് നടപടിയെടുത്തത്.  ലാവ്‌ലിൻ കമ്പനിയുടെ മുൻ ഡയറക്ടറായിരുന്നു ദിലീപ് രാഹുലൻ. ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും പണം നൽകിക്കൊണ്ട് തന്റെയും സ്ഥാപനത്തിന്റെയും ഇംഗിതത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യിപ്പിക്കുക എന്നതായിരുന്നു ദിലീപ് രാഹുലിന്റെ നയം എന്ന് മൊഴിയുള്ളതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. ദിലീപ് രാഹുലൻ ഈ രീതിയിൽ 1996ൽ ശ്രീ പിണറായി വിജയന് വലിയ തുകകൾ നൽകി. ഇതുകൂടാതെ മകന്റെ വിദ്യാഭ്യാസത്തിനായി പണം നൽകിയതായും മൊഴിയിലുണ്ട്.

ഈ മൊഴിയിലെ വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിക്കുന്നതിനും വേണ്ടിയായിരുന്നു വിവേക് കിരണിന് ഇഡി സമൻസ് അയച്ചത്. എന്നാൽ ഈ സമൻസ് അനുസരിച്ച് ഇഡി ഓഫീസിൽ വിവേക് കിരൺ ഹാജരായില്ല എന്നാണ് വിവരം. ആദ്യം അയച്ച നോട്ടീസ് കൈപ്പറ്റിയില്ല, അത് മടങ്ങി എന്നും വിവരമുണ്ട്. സമൻസ് അയച്ച് ഏകദേശം രണ്ടു വർഷം പിന്നിടുമ്പോഴും ഈ കേസിൽ പിന്നീട് കാര്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ല. ഒന്നിലധികം തവണ നോട്ടീസ് നൽകി പല കേസുകളിലും ഇഡി ഇടപെടാറുണ്ടെങ്കിലും, ഈ വിഷയത്തിൽ എന്തുകൊണ്ട് ഒരു നോട്ടീസിൽ അന്വേഷണം അവസാനിപ്പിച്ചു എന്നതിന് ഇഡി വൃത്തങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല.

എസ്എൻസി ലാവ്‌ലിൻ കേസ് സിബിഐ രജിസ്റ്റർ ചെയ്തത് 2007ലാണ്. 2009ൽ കുറ്റപത്രം സമർപ്പിച്ചു. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കിയാണ് കുറ്റപത്രം നൽകിയത്. എന്നാൽ, പിണറായി വിജയൻ വിടുതൽ ഹർജിയിലൂടെ കുറ്റവിമുക്തനാക്കപ്പെട്ടു. ഈ വിധി ഹൈക്കോടതിയും അംഗീകരിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. 2020ലാണ് ഇഡി ലാവ്ലിൻ കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്തത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...