കൊച്ചിയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയതായി പരാതി. യൂണിഫോം ധരിക്കുന്നതിലെ സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് സ്‌കൂള്‍ അധികൃതര്‍. ഹിജാബിന്റെ പേരില്‍ ഭീഷണിയുമായി ചില സംഘടനകള്‍ രംഗത്തെത്തിയതോടെ സ്‌കൂളിന് രണ്ടുദിവസം അവധി നല്‍കി മാനേജ്‌മെന്റ്. വിവാദം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍...


കൊച്ചിയിലെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് വിവാദം. ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ സ്‌കൂള്‍ മാനേജ്‌മെന്റ് വിലക്കിയ സംഭവത്തിലാണ് വിവാദം കൊഴുക്കുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തി ചില സംഘടനകളും രംഗത്തുവന്നതോടെ സ്‌കൂളിന് രണ്ട് ദിവസത്തെ അവധി നല്‍കിയിരിക്കയാണ്. ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിന് ഭീഷണി ലഭിച്ചതായും ഇതേതുടര്‍ന്ന് രണ്ടുദിവസത്തേക്ക് സ്‌കൂളിന് അവധി നല്‍കിയതായും മാനേജ്‌മെന്റ് വ്യക്തമാക്കി.


ഹിജാബ് ധരിച്ചതിന് സ്‌കൂളില്‍ മാനസിക പീഡനം നേരിടേണ്ടിവന്നുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് പറയുന്നത്. കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍ സ്‌കൂള്‍ ഡയറിയില്‍ നിഷ്‌കര്‍ഷിക്കുന്ന യൂണിഫോം ധരിക്കാത്തതിനാലാണ് നടപടി എടുത്തതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം. ഹിജാബിന്റെ പേരില്‍ ചില സംഘടനകള്‍ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. മറ്റ് വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കരുതിയാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ കുട്ടി നിര്‍ബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞത്.

ഒരു വിദ്യാര്‍ത്ഥി സ്‌കൂള്‍ തുറന്നതുമുതല്‍ ഇന്നലെവരെ കൃത്യമായി സ്ഥാപനത്തിന്റെ യൂണിഫോം ധരിച്ച് ക്ലാസില്‍ വന്നശേഷം, പെട്ടെന്ന് ഒരു പ്രത്യേക മതപരമായ വസ്ത്രധാരണ രീതി (ഹിജാബ്) നിര്‍ബന്ധമായും ധരിക്കണം എന്ന് ആവശ്യപ്പെടുന്നതിനെ, സ്ഥാപനപരമായ അച്ചടക്കത്തിന്റെ വീക്ഷണകോണില്‍ നിന്ന് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ പറയുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...