നാളെ മുതല്‍ ശക്തമായ മഴ. ഇടുക്കിയും പത്തനംതിട്ടയിലും മുന്നറിയിപ്പ്...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ മുതല്‍ രണ്ട് ദിവസത്തേക്ക് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം, കേരള തീരത്ത് കാലവർഷകാറ്റ് (പടിഞ്ഞാറാൻ കാറ്റ്) ദുർബലമായി തുടങ്ങി. ഒഡിഷ ന്യുന മർദ്ദം ദുർബലമായാല്‍ സെൻട്രല്‍ ഇന്ത്യയില്‍ നിന്ന് പെട്ടന്ന് കാലവർഷം പിന്മാറി തുടങ്ങും, ഒപ്പം തെക്കേ ഇന്ത്യയില്‍ നിന്നും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു...