കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് മരണമടഞ്ഞ ബിന്ദുവിന്റെ മകൻ ജോലിയില്‍ പ്രവേശിച്ചു...
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നുവീണ് മരണമടഞ്ഞ ബിന്ദുവിന്റെ മകൻ നവനീത് സർക്കാർ ജോലിയില്‍ പ്രവേശിച്ചു. കോട്ടയം ഡിവിഷൻ ദേവസ്വം ബോർഡിലാണ് ജോലി. മന്ത്രി വി എൻ വാസവന്റെ സാന്നിദ്ധ്യത്തിലാണ് ജോലിയില്‍ പ്രവേശനം നേടിയത്.
എൻജിനിയറിംഗ് ബിരുദധാരിയായ നവനീതിന് ദേവസ്വം ബോർഡ് മരാമത്ത് വിഭാഗത്തില്‍ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിലാണ് നിയമനം നല്‍കിയതെന്ന് മന്ത്രി വി എൻ വാസവൻ നേരത്തെ അറിയിച്ചിരുന്നു. കുടുംബത്തിന് സർക്കാർ നവീകരിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ നേരത്തേ കൈമാറിയിരുന്നു. കഴിഞ്ഞ ജൂലായിലായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് പൊളിഞ്ഞുവീണത്. കെട്ടിടത്തിനുള്ളില്‍പ്പെട്ട തലയോലപ്പറമ്ബ് സ്വദേശിനി ബിന്ദുവിനെ രക്ഷിക്കാനായില്ല. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്...