മൂന്നു ദിവസം കൊണ്ടു കിട്ടേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ കിട്ടിയത് 74 ദിവസം കൊണ്ട്. അതും ജോയിന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതിന് ശേഷം. കോട്ടയം നഗസഭയില്‍ 'മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക്' ലഡു വിതരണം ചെയ്തു അപേക്ഷകന്‍...
എന്നാല്‍, മൂന്നല്ല മുപ്പതു ദിവസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്ന് നഗരസഭയില്‍ കയറിയിറങ്ങി മടുത്തു. ഓരോ പ്രാവശ്യം വരുമ്ബോഴും ഒരോ ഉദ്യോഗസ്ഥര്‍ ഇല്ല.
അല്ലെങ്കില്‍ സൂപ്രണ്ടില്ല തുടങ്ങിയ മറുപടിയാണ് ലഭിച്ചിരുന്നുത്. തുടര്‍ന്ന് അപേക്ഷകന്‍ ജോയിന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. 73ാം ദിവസമാണ് പരാതി നല്‍കിയത്. പിറ്റേ ദിവസം പണം കിട്ടുകയും ചെയ്തു. പിന്നാലെയാണ് 'മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്കു' ലഡു നല്‍കണമെന്നു പറഞ്ഞു അപേക്ഷകന്‍ നഗരസഭയില്‍ പ്രതിഷേധവുമായി എത്തിയത്.
നഗരസഭയിലെ ജീവനക്കാര്‍ ജനങ്ങളെ പൊട്ടന്മാരാക്കുയാണെന്നും അപേക്ഷകന്‍ പറഞ്ഞു. ഇതോടെ നഗരസഭയില്‍ ഇത് സ്ഥിരം പരിപാടിയാണെന്നു ജനങ്ങള്‍ പറഞ്ഞു. മറ്റൊരാള്‍ താന്‍ ഇവിടെ നിന്നു 2020 ല്‍ വിരമിച്ചയാളാണ്. വിരമിച്ച ആനുകൂല്യം കിട്ടാന്‍ താന്‍ 11 മാസം ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നിവെന്നും പറഞ്ഞു...