നാല് മാസത്തിനുള്ളില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷണം പോയത് 50000 രൂപയുടെ സാധനങ്ങള്‍. ഹെഡ് ക്യാഷ്യര്‍ പിടിയില്‍...
സ്റ്റോക്ക് ക്ലയറൻസ് എടുത്തപ്പോള്‍ സൂപ്പർമാർക്കറ്റിലെ സാധനങ്ങളില്‍ വലിയ കുറവ്. പരിശോധനയില്‍ ഹോസ്റ്റലില്‍ സൂക്ഷിച്ചിരുന്ന 50000 രൂപ വിലവരുന്ന സാധനങ്ങള്‍ കണ്ടെടുത്തു.
സംഭവത്തില്‍ ഹെഡ് ക്യാഷ്യർ അറസ്റ്റില്‍. നെടുമങ്ങാടുള്ള സ്വകാര്യ സൂപ്പർ മാർക്കറ്റിലാണ് 50000 രൂപയുടെ സാധനങ്ങള്‍ ജൂലൈ മാസം മുതല്‍ ഒക്ടോബർ മാസം വരെയുള്ള കാലയളവില്‍ കാണാതായത്. തമിഴ്നാട് തെങ്കാശി വില്ലേജില്‍ തെങ്കാശി മാവട്ടം പാവൂർ ചിത്രം വീട്ടില്‍ ശാന്തിയുടെ മകള്‍ 21 കാരിയായ പൊൻഷീല ആണ് പിടിയിലായത്. സൂപ്പർ മാർക്കറ്റില്‍ നിന്നും തുണിത്തരങ്ങളും കോസ്മെറ്റിക്സ് ഐറ്റങ്ങളും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് മോഷണം പോയത്.പരിശോധനയില്‍ പൊൻ ഷീല മോഷ്ടിച്ചെടുത്ത് താമസിച്ചു വന്നിരുന്ന കുറക്കോട് ഉള്ള ഹോസ്റ്റലില്‍ സൂക്ഷിച്ചുവരികയായിരുന്നെന്ന് കണ്ടെത്തി. ഷോപ്പിലെ സ്റ്റോക്ക് ക്ലിയറൻസ് എടുത്തപ്പോഴാണ് കുറവ് കണ്ടത്. തുടർന്ന് ഹോസ്റ്റലിലെ ജീവനക്കാരുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഇവരുടെ ബാഗില്‍ നിന്നും നിന്നും സാധനങ്ങള്‍ കണ്ടെടുക്കുകയുമായിരുന്നു. കഴിഞ്ഞ അഞ്ചുമാസത്തോളമായി ഇവർ സൂപ്പർ മാർക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു .കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു...