തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മുഖ്യമന്ത്രി റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്നത് 30 മിനിട്ട്...


ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയില്‍വേസ്റ്റേഷൻ പ്ലാറ്റ്ഫോമിലും ട്രെയിനിലുമായി എറണാകുളത്ത് മുഖ്യമന്ത്രി കാത്തിരുന്നത് അര മണിക്കൂർ. 

വാട്ടർമെട്രോ ബോട്ട്ജെട്ടികളുടെ ഉദ്ഘാടനച്ചടങ്ങിലും പൊലീസിന്റെ സൈബർസുരക്ഷാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിലും പങ്കെടുത്ത ശേഷം ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്‌പ്രസിലാണ് അദ്ദേഹം തലസ്ഥാനത്തേക്ക് പോയത്. വൈകിട്ട്  4.46നാണ് മുഖ്യമന്ത്രി എറണാകുളം നോർത്ത് സ്റ്റേഷനിലെ രണ്ടാംനമ്ബർ പ്ലാറ്റ്ഫോമിലെത്തിയത്. ട്രെയിനപ്പോള്‍ ഇടപ്പള്ളി സ്റ്റേഷൻ വിട്ടിരുന്നു. മൂന്ന് മിനിറ്റ് വൈകി 4.53 ന് ട്രെയിൻ എത്തുന്നതുവരെ രണ്ടാം നമ്ബർ പ്ലാറ്റ്ഫോമിന്റെ ചെറിയ പ്രവേശനകവാടത്തിന് സമീപം മുഖ്യമന്ത്രി കസേരയിട്ട് ഇരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഒപ്പമുണ്ടായിരുന്നു.


കേരള എക്‌സ്‌പ്രസിസിന് സ്റ്റേഷനില്‍ അഞ്ച് മിനിറ്റാണ് സ്റ്റോപ്പുള്ളതെങ്കിലും 23 മിനിട്ട് കഴിഞ്ഞ് 5.16ന് മാത്രമാണ് ഇന്നലെ പുറപ്പെട്ടത്. ലഗേജ് കം ബ്രേക്ക് വാനില്‍ നിന്ന് ചരക്കിറക്കാനും കയറ്റാനും 15 മിനിറ്റ് വേണ്ടിവന്നു. ഇതിനിടെ ബംഗളൂർ-എറണാകുളം ഇന്റർസിറ്റി മുഖ്യലൈനിലൂടെ കടന്നുപോയതിനെ തുടർന്ന് സിഗ്നല്‍ ക്ലിയറൻസിനും സമയമെടുത്തു. കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി. രാജ്കുമാർ, എറണാകുളം റെയില്‍വേ ഡിവൈ.എസ്.പി ജോർജ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ട്രെയിൻ സ്റ്റേഷൻ വിടുന്നതുവരെ പ്ലാറ്റ്ഫോമിലുണ്ടായിരുന്നു.

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...