മറച്ചുവച്ച ഭാഗത്തെ മറുകുവരെ ജെമിനി കണ്ടെത്തി, പേടിച്ചുപോയി. അനുഭവം തുറന്നുപറഞ്ഞ് യുവതി...


ഗൂഗിള്‍ ജെമിനിയുടെ 'ബനാന എഐ സാരി ട്രെൻഡിന്' സോഷ്യല്‍ മീഡിയയില്‍ വമ്ബൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമൊക്കെ തുറക്കുമ്ബോള്‍ത്തന്നെ ഇത്തരം ചിത്രങ്ങളാണ് കാണുന്നത്. ഇത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്നൊക്കെ പറഞ്ഞുകൊണ്ട് ഇതിനിടയില്‍ ചിലർ രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ജെമിനിയില്‍ സാരി ഇമേജ് തയ്യാറാക്കിയപ്പോള്‍ തനിക്കുണ്ടായ ഭയാനകമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഝലക്ഭവ്നാനി എന്ന യുവതി.

ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി തനിക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുന്നത്. 'ചിത്രം അപ്‌ലോഡ് ചെയ്യുകയും, നിങ്ങള്‍ നല്‍കുന്ന പ്രോംപ്റ്റ് ഉപയോഗിച്ച്‌ ജെമിനി സാരിയിലുള്ള ഇമേജാക്കുകയും ചെയ്യുന്നു. ഇന്നലെ രാത്രി ഞാൻ ഇതൊന്ന് പരീക്ഷിച്ചുനോക്കി. ഇതിലെ ഒരു കാര്യം എന്നെ ഭയപ്പെടുത്തി.

പച്ചക്കളറുള്ള ഫുള്‍ സ്ലീവ് ചുരിദാർ ധരിച്ച ഫോട്ടോയായിരുന്നു അപ്‌ലോഡ് ചെയ്തത്. സാരിയിലുള്ള മനോഹരമായ ചിത്രം ജെമിനി നല്‍കി. ഞാൻ അന്ന് ഇൻസ്റ്റഗ്രാമിലൊക്കെ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അതിനുശേഷമാണ് ഒരു കാര്യം ശ്രദ്ധിച്ചത്. മറച്ചുവച്ചിരിക്കുന്ന ഭാഗത്തുള്ള മറുക് ജെമിനി തയ്യാറാക്കിയ സാരിയുടത്തുള്ള ചിത്രത്തില്‍ കാണാമായിരുന്നു.

എന്റെ ശരീരത്തിന്റെ ഈ ഭാഗത്ത് മറുകുണ്ടെന്ന് എങ്ങനെ ജെമിനിക്ക് അറിയാം? ഇത് ഭയാനകമാണ്, വളരെ ഭയാനകമാണ്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല. ഈ വിവരങ്ങള്‍ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിച്ചു. ദയവായി സുരക്ഷിതരായിരിക്കുക...' യുവതി പറഞ്ഞു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...