മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചൻ അന്തരിച്ചു...
മുന്‍ യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ആരോഗ്യനില ഗുരുതരമായത്. കഴിഞ്ഞ ദിവസം ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് രോഗം വീണ്ടും വളഷായി. കൃഷി മന്ത്രി, കെപിസിസി പ്രസിഡന്റ്, സ്പീക്കര്‍ തുടങ്ങിയ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1939 ജൂലൈ 29ന് അങ്കമാലിയിലായിരുന്നു ജനനം. 1982ല്‍ പെരുമ്ബാവൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്ന് തവണ പെരുമ്ബാവൂരിന്റെ എംഎല്‍എയായി. 1991 ജൂലൈ ഒന്ന് മുതല്‍ 1995 മെയ് രണ്ട് വരെ സ്പീക്കറായി പ്രവര്‍ത്തിച്ചു. 1995ലെ എകെ ആന്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായി. 2004ല്‍ കെപിസിസി പ്രസിഡന്റായി...