കോയിപ്രത്തേത് ഹണിട്രാപ്പല്ല. ഭാര്യയുടെ ദുര്‍നടപ്പിന് ഭര്‍ത്താവ് കൊടുത്ത പണി. കാമുകന്മാരെ വിളിച്ചു വരുത്തി കാമുകിയെക്കൊണ്ട് പീഡനം. ജയേഷ് തനി സൈക്കോ. യുവാക്കള്‍ക്ക് ലിംഗത്തില്‍ സ്റ്റാപ്ലര്‍ അടിയും കുരുമുളക് സ്‌പ്രേ പ്രയോഗവും. എല്ലാം തുറന്നു പറഞ്ഞ് രശ്മി...
ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്നുള്ള സംശയത്തില്‍ ബന്ധുക്കളായ യുവാക്കളെ വീട്ടില്‍ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ദമ്ബതികളെ പോലീസ് അറസ്റ്റ് ചെയ്തു.
കോയിപ്രം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുറവന്‍കുഴി മലയില്‍ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് ആറന്മുള പോലീസാണെങ്കിലും കൃത്യം നടന്നത് കോയിപ്രം സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ പിന്നീട് അവിടേക്ക് മാറ്റി.
കഴിഞ്ഞ ഒന്നിന് ആലപ്പുഴ നീലമ്ബേരൂര്‍ ഈര സ്വദേശിയായ പത്തൊന്‍പതുകാരനെയും തിരുവോണ നാളില്‍ റാന്നി കക്കുടുമണ്‍ സ്വദേശിയായ 29 കാരനെയുമാണ് വീട്ടില്‍ കൂട്ടിക്കൊണ്ടു വന്ന് ദമ്ബതികള്‍ ക്രൂരപീഡനത്തിന് ഇരയാക്കിയത്.
കക്കുടുമണ്‍ സ്വദേശിയുടെ മൊഴി പ്രകാരം ആറന്മുള പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിക്കും മര്‍ദനമേറ്റുവെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളുടെ മൊഴി വാങ്ങി വേറെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പീഡനത്തിന് ഇരയായ യുവാക്കള്‍ ബന്ധുക്കളും പ്രതിയായ ജയേഷിന്റെ സുഹൃത്തുക്കളുമാണ്. കക്കുടുമണ്‍ സ്വദേശിയും രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളിലെ വീഡിയോയും ചാറ്റും രശ്മിയും ആലപ്പുഴക്കാരനുമായുള്ള വാട്‌സാപ്പ് ചാറ്റും കണ്ട ജയേഷ് ഇരുവരെയും വീട്ടില്‍ കൊണ്ടു വന്ന് പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കരാട്ടേ ബ്ലാക്ക്‌ബെല്‍റ്റുള്ളയാളാണ് ജയേഷ്. രശ്മിയെ കൊണ്ട് തന്നെ പുരുഷ സുഹൃത്തുക്കളെ പീഡിപ്പിച്ചത് ജയേഷിന്റെ സൈക്കോ മനോഭാവം വെളിച്ചത്തു കൊണ്ടു വരുന്നതാണെന്ന് അന്വേഷണ സംഘം പറയുന്നു.
തിരുവോണനാളിലാണ് റാന്നി സ്വദേശിയെ ജയേഷ് തന്നെ ബൈക്കില്‍ വീട്ടില്‍ കൂട്ടിക്കൊണ്ടു വന്നത്. ഓണം ഇവിടെ ആഘോഷിക്കാമെന്നും തിരികെ വൈകിട്ട് റാന്നിയിലെ വീട്ടിലേക്ക് ഒന്നിച്ചു പോകാമെന്നും പറഞ്ഞാണ് കൊണ്ടു വന്നത്. എത്തിയ പാടെ യുവാവിന്റെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ അടിച്ചു. തുടര്‍ന്ന് കൈകാലുകള്‍ ഷാള്‍ ഉപയോഗിച്ച് ബന്ധിച്ച് വീടിന്റെ കഴുക്കോലില്‍ കെട്ടിത്തൂക്കി. ശരീരമാസകലം കമ്ബി വടി കൊണ്ട് അടിച്ചു. പൈപ്പ് റേഞ്ച് ഉപയോഗിച്ച് നഖം പിഴുതെടുക്കാന്‍ ശ്രമിച്ചു. നഖത്തിന് അടിയില്‍ മൊട്ടുസൂചി കുത്തിയിറക്കി. തുടര്‍ന്നാണ് ജനനേന്ദ്രിയത്തിലും പുറത്തും സ്റ്റാപ്ലര്‍ അടിച്ചത്. രശമിയെ കൊണ്ടാണ് ഇത് ചെയ്യിച്ചത്. പീഡനദൃശ്യങ്ങള്‍ രശ്മിയെക്കൊണ്ട് മൊബൈലിലും പകര്‍ത്തിക്കുകയുണ്ടായിരുന്നു.
മണിക്കൂറുകള്‍ നീണ്ട പീഡനത്തിനൊടുവില്‍ യുവാവിനെ സ്‌കൂട്ടറില്‍ നടുക്കി ഇരുത്തി മുന്നിലും പിന്നിലും ജയേഷും രശ്മിയും കയറി കോഴഞ്ചേരി റാന്നി റോഡില്‍ പുതുക്കിപ്പണിയുന്ന പുതമണ്‍ പാലത്തിന് സമീപം ഉപേക്ഷിച്ചു. ഇവിടെയിട്ടും മര്‍ദിച്ചു. യുവാവിന്റെ കാമുകിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതാണെന്ന് വേണം പുറത്തറിയാനെന്നും അല്ലാത്തപക്ഷം പീഡനദൃശ്യങ്ങളും സ്വകാര്യ ദൃശ്യങ്ങളും പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തി. അവശനിലയില്‍ റോഡരികില്‍ കണ്ട യുവാവിനെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് ആശുപത്രിയില്‍ എത്തിച്ചത്. യുവാവ് പരുക്കേറ്റ് കിടന്നത് ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നതിനാല്‍ ഇവിടെ നിന്നും എസ്.ഐ വിഷ്ണുവാണ് മൊഴി എടുത്തത്. ജയേഷ് പറഞ്ഞു കൊടുത്തതു പോലെ മൊഴി നല്‍കിയതിനാല്‍ ആറന്മുള പോലീസ് ആദ്യം യുവാവിന്റെ കാമുകിയുടെ മൂന്നു ബന്ധുക്കളെ പ്രതിയാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകി നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. ജയേഷും രശ്മിയും തന്നെ വിളിച്ചു കൊണ്ടു പോയി അവനൊപ്പം ജീവിക്കാന്‍ ശ്രമിക്കേണ്ട എന്ന് പറഞ്ഞിരുന്നുവെന്നായിരുന്നു കാമുകിയുടെ മൊഴി. ഇതു പ്രകാരം പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് യുവാവ് തന്നെ മര്‍ദിച്ചത് ജയേഷും രശ്മിയും ചേര്‍ന്നാണെന്ന് പറഞ്ഞത്. അപ്പോഴും തന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ മറച്ചു വച്ചുള്ള മൊഴിയാണ് കൊടുത്തത്. ഇത് പ്രകാരം കഴിഞ്ഞ 12 ന് പോലീസ് രശ്മിയെയും ജയേഷിനെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആലപ്പുഴക്കാരനെയും സമാനരീതിയില്‍ മര്‍ദിച്ചിരുന്നുവെന്ന കഥ പുറത്തു വന്നത്.
നിലമ്ബേരൂര്‍ സ്വദേശിയായ യുവാവിനെ ഒന്നിന് ഉച്ചയ്ക്ക് 12.30 ന് മാരാമണില്‍ നിന്നും സ്വന്തം സ്‌കൂട്ടറില്‍ കയറ്റി ജയേഷ് വീട്ടിലെത്തിച്ചു. ക്രൂരമര്‍ദനം നടത്തി. കൈവശം ഉണ്ടായിരുന്ന രണ്ടു ഫോണും 19,000 രൂപയും കവര്‍ന്നു. പോക്കറ്റിലുണ്ടായിരുന്ന 20,000 രൂപയാണ് എടുത്തത്. 1000 രൂപ വണ്ടിക്കൂലിക്കെന്ന് പറഞ്ഞ് തിരികെ നല്‍കി. ഗുരുതര പരുക്കേറ്റ് അവശനിലയിലായ യുവാവിനെ റാന്നിയിലെ ഓട്ടോസ്റ്റാന്‍ഡില്‍ കൊണ്ട് ഇറക്കി വിടുകയായിരുന്നു.
റിമാന്‍ഡിലായിരുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഇന്നലെ തെളിവെടുപ്പ് നടത്തി. ജയേഷിനെ മാത്രമാണ് തെളിവെടുപ്പിന് കൊണ്ടു വന്നത്. രശ്മിയെ സ്‌റ്റേഷനില്‍ ഇരുത്തുകയായിരുന്നു. ഭാര്യയുടെ വഴിവിട്ട ബന്ധത്തില്‍ സംശയമുണ്ടായിരുന്ന ജയേഷ് പ്രതികാരം അവരുടെ കൈ കൊണ്ട് ചെയ്യണമെന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പരുക്കേറ്റ യുവാക്കള്‍ മൊഴികള്‍ മാറ്റിപ്പറയുന്നതും അന്വേഷണസംഘത്തെ കുഴക്കിയിട്ടുണ്ട്. ദമ്ബതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്. ഇവരെ ബന്ധുക്കളുടെ സംരക്ഷണയിലാക്കി.
ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പിമാരായ എസ്. നുമാന്‍ (പത്തനംതിട്ട), എസ്. നന്ദകുമാര്‍ (തിരുവല്ല), ഇന്‍സ്‌പെക്ടര്‍മാരായ വി.എസ്. പ്രവീണ്‍ (ആറന്മുള), പി.എം. ലിബി കോയിപ്രം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
എസ്.ഐമാരായ വിഷ്ണു, ഹരീന്ദ്രന്‍, എ.എസ്.ഐ മിനി, എസ്.സി.പി.ഓമാരായ താജുദീന്‍, പ്രദീപ്, ശിവപ്രസാദ്, ബിനു, ഉമേഷ്, സി.പി.ഓമാരായ വിഷ്ണു, ആദര്‍ശ്, ഗോകുല്‍, വിഷ്ണു, കോയിപ്പുറം പോലീസ് സ്‌റ്റേഷനിലെ സി.പി.ഓ വീണ എന്നിവരടങ്ങിയ പോലീസ് സംഘമാണ് കേസില്‍ വിശദമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കി. കേസിനാസ്പദമായ രണ്ട് സംഭവങ്ങളും ഉണ്ടായിട്ടുള്ളത് കോയിപ്രം പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലായതിനാല്‍ തുടര്‍ന്നുള്ള അന്വേഷണം കോയിപ്രം പോലീസിന് കൈമാറി. കേസുകളിലെ സമഗ്രമായ അന്വേഷണത്തിനായി തിരുവല്ല ഡിവൈ.എസ്.പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് ജില്ലാ പോലീസ് മേധാവി ഉത്തരവായിട്ടുണ്ട്. പ്രതികള്‍ ഇത്തരത്തിലുള്ള കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരുന്നതിനാലും ഈ രണ്ടു കേസുകളുടെയും അന്വേഷണം പ്രാഥമികഘട്ടത്തിലായതിനാലും പ്രതികള്‍ അന്വേഷണത്തില്‍ പോലീസിനോട് നിസഹകരണം തുടര്‍ന്നുവരുന്നതിനാലും സമഗ്രമായ ശാസ്ത്രീയ അന്വേഷണങ്ങള്‍ ആവശ്യമായതിനാലും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു...