ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി മരണമടഞ്ഞു...
ഓസ്ട്രേലിയയുടെ തലസ്ഥാന പട്ടണമായ പെർത്തിൽ കുടുംബമായി താമസിച്ച് വന്ന പാലാ ഭരണങ്ങാനം സ്വദേശി തകടിയേൽ ശ്രീ സോണിയുടെയും ശ്രീമതി ബീന സോണിയുടെയും മകൾ മെഡിക്കൽ വിദ്യാർത്ഥിനിയായ എർലിൻ സോണി (21 വയസ്സ്) സെപ്റ്റംബർ 4 വ്യായാഴ്ച്ച നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞു. പഠിക്കാൻ ബഹു മിടുക്കിയായിരുന്ന എർലിൻ സോണി ഉന്നതമായ മാർക്കോടെയാണ് ഓസ്ട്രേലിയയിൽ മെഡിക്കൽ പ്രവേശനം നേടിയിരുന്നത്.
സഹോദരിമാർ : എവ്വ്ലിൻ സോണി, എഡ്‌ലിൻ സോണി. സംസ്കാര ശുശ്രൂഷ പിന്നീട് നടത്തും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക...