ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻറ് മേരീസ് കത്തിഡ്രലിൽ എട്ടു നോമ്പിനോടനുബന്ധിച്ചുള്ള സുപ്രസിദ്ധമായ നട തുറക്കൽ ചടങ്ങ് ഇന്ന്...
ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻറ് മേരീസ് കത്തിഡ്രലിൽ എട്ടു നോമ്പിനോടനുബന്ധിച്ചുള്ള സുപ്രസിദ്ധമായ നട തുറക്കൽ ചടങ്ങ് ഇന്ന്. ഉച്ചയ്ക്ക് 11.30 ന് ഉച്ച നമസ്കാരത്തിന് ശേഷമാവും നട തുറക്കൽ ചടങ്ങ് നടക്കുക. സാക്ഷികളാകാൻ ലക്ഷക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തുന്ന ചടങ്ങിന് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് ജോസഫ് ബാവാ മുഖ്യകാർമികത്വം വഹിക്കും.
ഒരുമണിക്ക് കറിനേർച്ച തയ്യാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര നടക്കും.വൈകുന്നേരം അഞ്ചുമണിക്ക് സന്ധ്യാ നമസ്കാരത്തെ തുടർന്ന് 7 .30ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം നടക്കും.രാത്രി 8:45 നു ആകാശ വിസ്മയം, പത്തുമണിക്ക് മാർഗംകളി, പരിചയമുട്ടുകളി എന്നിവ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് കൂപ്പൺ പ്രകാരമുള്ള കറിനേർച്ച വിതരണം നടക്കും...