മൂവാറ്റുപുഴയില്‍ ടാറിങ് കഴിഞ്ഞ റോഡ് തുറന്നു നല്‍കി. ട്രാഫിക് എസ്‌ഐക്ക് സസ്പെൻഷൻ...
മൂവാറ്റുപുഴയില്‍ നഗര വികസനത്തിന്റെ ഭാഗമായി ടാറിങ് പൂർത്തിയാക്കിയ റോഡ് തുറന്നു നല്‍കിയ ട്രാഫിക് എസ്‌ഐ കെ.പി സിദ്ദിഖിനെ സസ്പെൻഡ് ചെയ്തു. ആലുവ റൂറല്‍ എസ്പിയുടേതാണ് നടപടി. ഉന്നത പൊലീസ് അധികാരികളെ അറിയിക്കാതെയാണ് സിദ്ദിഖ് റോഡ് തുറന്നുകൊടുത്തത് എന്നായിരുന്നു പരാതി.
സ്പെഷ്യല്‍ ബ്രാഞ്ചും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കും. എംഎല്‍എയുടെ രാഷ്ട്രീയ നാടകത്തിന് എസ്‌ഐ കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് സിപിഎം പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ഏരിയ കമ്മിറ്റി സെക്രട്ടറി മുഖ്യമന്ത്രിക്കും പരാതി നല്‍കി.
പിന്നാലെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ഡിവൈഎസ്പിഎം ബൈജു വിശദീകരണം ആവശ്യപ്പെട്ടത്. കച്ചേരിതാഴം മുതല്‍ പിഓ ജംഗ്ഷൻ വരെയുള്ള റോഡാണ് എംഎല്‍എയുടെ നിർദേശപ്രകാരം വെള്ളിയാഴ്ച തുറന്നു കൊടുത്തത്...