ഒക്ടോബര്‍ ഒന്നു മുതല്‍ കോട്ടയം ജില്ലയില്‍ രാത്രി കാലങ്ങളില്‍ പെട്രോള്‍ പമ്ബുകള്‍ അടച്ചിടാൻ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തീരുമാനം. നടപടി മാമ്മൂട് പെട്രോള്‍ പമ്ബില്‍ ഗുണ്ടാ ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച്‌. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാത്രികാലങ്ങളില്‍ പമ്ബുകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യം...


കോട്ടയം ചങ്ങനാശ്ശേരി മാമ്മൂട് പെട്രോള്‍ പമ്ബില്‍ ഗുണ്ടാ ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഒക്ടോബർ ഒന്നു മുതല്‍ രാത്രി കാലങ്ങളില്‍ പെട്രോള്‍ പമ്ബുകള്‍ അടച്ചിടാൻ തീരുമാനം. ജില്ലയില്‍ 24 മണിക്കൂറും പെട്രോള്‍ പമ്ബുകള്‍ ഇനി പ്രവർത്തിക്കില്ലെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. പമ്ബുകള്‍ക്ക് നേരെ ഉണ്ടാകുന്ന നിരന്തര ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് അസോസിയേഷന്റെ തീരുമാനം.
രാത്രികാലങ്ങളില്‍ പമ്ബുകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും, അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സുനില്‍ എബ്രഹാം, ജില്ലാ പ്രസിഡൻ്റ് എം സി മാത്യു, സെക്രട്ടറി സി.ടി ജേക്കബ്, ട്രഷറർ ജൂബി അലക്സ്, വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് എന്നിവർ പറഞ്ഞു. ഇന്നലെ രാത്രിയാണ് ചങ്ങനാശ്ശേരി മമ്മൂട്ടില്‍ പെട്രോള്‍ പമ്ബ് ഉടമയ്ക്കും ജീവനക്കാർക്കും നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പെട്രോള്‍ പമ്ബ് ഉടമ ദിലീപ്, ജീവനക്കാരൻ ഉദയഭാനു എന്നിവർക്ക് പരുക്കേറ്റിരുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...