ഓണത്തിരക്കില്‍ കുരുങ്ങി കോട്ടയം. കുമരാനല്ലൂരില്‍ നിന്നു കോടിമത വരെയെത്താന്‍ ഒരു മണിക്കൂര്‍. എം.സി റോഡും കെ.കെ റോഡും പൂര്‍ണമായി സ്തംഭിക്കുന്ന അവസ്ഥ...


ഓണത്തിരക്കില്‍ കുരുങ്ങി കോട്ടയം നഗരം. എം.സി. റോഡിലാണു തിരക്കേറെയും. മിക്ക സമയങ്ങളിലും വടക്കു ഭാഗത്തു ചവിട്ടുവരി വരെയും തെക്കുഭാഗത്തു നാട്ടകം വരെയും ഗതാഗതക്കുരുക്കു നീളും. കുമരാനല്ലൂരില്‍ നിന്നു കോടിമത വരെയെത്താന്‍ ഒരു മണിക്കൂറിനടുത്ത് വേണ്ടി വരും. കെ.കെ. റോഡിലും സമാന അവസ്ഥയാണ്. കഞ്ഞിക്കുഴിയില്‍ വാഹനങ്ങളുടെ വന്‍ കുരുക്കാണ്തിരക്കേറുന്ന സമയങ്ങളില്‍ എം.സി. റോഡും കെ.കെ. റോഡും പൂര്‍ണമായി സ്തംഭിക്കുന്ന അവസ്ഥയാണ്. ഇക്കുറി ഉത്രാടത്തിനു മുന്നേ തന്നെ വന്‍ തിരക്കാണു വ്യാപാര സ്ഥാപനങ്ങളില്‍ അനുഭവപ്പെടുന്നത്.

ശമ്ബള ദിവസങ്ങളായതിനാല്‍ ഓണക്കോടിയും മറ്റു വിഭവങ്ങളും വാങ്ങിക്കൂട്ടാന്‍ കടകളിലേക്ക് എത്തുന്നവരുടെ എണ്ണവും ഏറി. ഇലക്‌ട്രോണിക്‌സ് വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഓഫറുകളും നഗരത്തിലെത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. ഇന്നും നാളെയും തിരക്കു വര്‍ധിക്കാന്‍ ഇതു കാരണമാകും.

വ്യാപാര സ്ഥാപനങ്ങളിലെ തിരക്കിനൊപ്പം നാഗമ്ബടം, തിരുനക്കര എന്നിവിടങ്ങളില്‍ റോഡിലുണ്ടായിരിക്കുന്ന കുഴികളും കുരുക്കു വര്‍ധിക്കാന്‍ കാരണമാകുന്നു. മുളങ്കുഴ, നാട്ടകം, മണിപ്പുഴ, പുളിമൂട് കവല, ചൂട്ടുവേലി, ചവിട്ടുവരി, കുമാരനല്ലൂര്‍, സംക്രാന്തി തുടങ്ങി ഇടറോഡുകള്‍ വന്നു ചേരുന്ന സ്ഥലങ്ങളിലാണ് കുരുക്ക് മുറുകുന്നത്. മിക്കയിടങ്ങളിലൂം പോലീസിന്റെ സേവനമുണ്ടാകാറില്ലെന്നതു കുരുക്കു വര്‍ധിക്കാന്‍ കാരണമാകുന്നു. കെ.കെ. റോഡില്‍, രാവിലെ ഒമ്ബതിനു ഗതാഗതക്കുരുക്കു തുടങ്ങും. പല സമയങ്ങളിലും കളത്തിപ്പടി മുതല്‍ വാഹനങ്ങളുടെ ഇഴച്ചില്‍ തുടങ്ങും. നിര തെറ്റിച്ച്‌ ചെറുവാഹനങ്ങളും സ്വകാര്യ ബസുകളും ഉള്‍പ്പെടെ കയറി എത്തുന്നതു കുരുക്ക് വര്‍ധിക്കാന്‍ കാരണമാകും.

കഞ്ഞിക്കുഴിയില്‍ നാലും അഞ്ചും പോലീസുകള്‍ ഒരേ സമയം ഗതാഗത നിയന്ത്രണത്തിന് എത്തിയാലും പലപ്പോഴും തിരക്കു വരുതിയിലാക്കാന്‍ കഴിയില്ല. നഗരത്തിന്റെ വിവധയിടങ്ങളിലെ അനധികൃത പാര്‍ക്കിങ്ങും ഗതാതക്കുരുക്കിനു കാരണമാകുന്നുണ്ട്.

അതേസമയം, തിരക്കു നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസിനെയും നിയോഗിച്ചിട്ടില്ല. നഗരത്തില്‍ സ്ഥിരമായി കുരുക്കുണ്ടാകുന്ന ചിലയിടങ്ങളില്‍ മാത്രം പോലീസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും ഇവ കുരുക്ക് ഒഴിവാക്കാന്‍ പര്യാപ്തമല്ല...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...