കോട്ടയം ലുലുമാളിന് ലോക റെക്കാഡ്...


ഷോപ്പിംഗ് മാളിലെ ഏറ്റവും വലിയ ഓണത്തപ്പനെന്ന ലോക റെക്കാഡ് കൈവരിച്ച്‌ കോട്ടയം ലുലുമാള്‍. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചാണ് കോട്ടയം ലുലുമാള്‍ നേട്ടം കരസ്ഥമാക്കിയത്. ഓണാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഓണത്തപ്പൻ കോട്ടയം ലുലുമാളിലെ ഉപഭോക്താക്കളുടെയും സന്ദർശകരുടെയും നാട്ടുകാരുടെയും ശ്രദ്ധാകേന്ദ്രമായി. വിവിധ അളവുകളിലുളള അഞ്ച് ഓണത്തപ്പന്മാരുടെ രൂപങ്ങളാണ് കേരളീയ പാരമ്ബര്യത്തിനു യോജിച്ച രീതിയില്‍ കോട്ടയം ലുലുമാളില്‍ സ്ഥാപിച്ചത്. പ്രദർശന മാനദണ്ഡങ്ങള്‍ പാലിച്ച്‌ സുരക്ഷയും സ്ഥിരതയും ഉറപ്പു വരുത്തിയാണ് രൂപങ്ങളുടെ നിർമാണം. വേള്‍ഡ് റെക്കാഡ്സ് യൂണിയൻ അഡ്‌ജൂഡിക്കേറ്റർ നിഖില്‍ ചിന്തക്കില്‍ നിന്ന് കോട്ടയം ലുലുമാള്‍ റീട്ടെയില്‍ ജനറല്‍ മാനേജർ നിഖിൻ ജോസഫ് പുരസ്‌കാരം ഏറ്റുവാങ്ങി.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് വലിയ ഓണത്തപ്പന്മാരെ നിർമ്മിച്ചതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ അറിയിച്ചു. ഓണാഘോഷകാലത്തുടനീളം കോട്ടയം ലുലുമാളില്‍ ലോക റെക്കാഡ് സൃഷ്ടിച്ച ഓണത്തപ്പന്മാർ പ്രദർശനത്തിനുണ്ടാകും. ഓണം കഴിയുന്നതുവരെ എല്ലാ ദിവസവും വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങളും കോട്ടയം മാളില്‍ അരങ്ങേറും...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...