കോട്ടയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടത്തിലേക്ക് ബൈക്ക് ഇടിച്ച് കയറി അപകടം. യുവാവിന് ദാരുണാന്ത്യം...
കോട്ടയം ഈരാറ്റുപേട്ടയിലുണ്ടായ ദാരുണമായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചിക്കപ്പാറ സ്വദേശി അഭിജിത്താണ് (28) മരിച്ചത്. ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.
ഈരാറ്റുപേട്ട - തൊടുപുഴ റോഡിലെ ഈലക്കയത്ത് പുലർച്ചെയാണ് അപകടം നടന്നത്. ഒരു വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യുവാവ് ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിന്റെ തീവ്രത സ്ഥിരീകരിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ ഇന്നലെ പാലക്കാട് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. പാലക്കാട് അലനെല്ലൂർ സ്കൂള്‍പടിയിലാണ് ദാരുണമായ അപകടം നടന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സലീന (40) ആണ് മരിച്ചത്. മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം സ്വദേശിയാണ് സലീന. അപകടത്തില്‍ സലീനയുടെ തലയ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം...