കോട്ടയം കുമരകത്തെ ഗതാഗത കുരുക്ക് ഒഴിയുന്നു. കോട്ടയത്ത് എത്താൻ 5 കിലോമീറ്റര്‍ ലാഭം, PMGSY പദ്ധതിയില്‍ റോഡ് നിര്‍മ്മാണം...


കോട്ടയം അയ്മനം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കല്ലുങ്കത്ര കരിമഠം ചീപ്പുങ്കല്‍ റോഡ് നിർമ്മാണം കേന്ദ്രസർക്കാരിന്റെ റോഡ് വികസന പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും ഉന്നത നിലവാരത്തില്‍ നിർമ്മിക്കും എന്നും ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു. ജനവാസ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും കുറഞ്ഞത് 6 മീറ്റർ വീതിയെങ്കിലും ഉള്ള മണ്‍റോഡുകളെയാണ് പി എം ജി എസ് വൈ നാലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന റോഡ് ഉന്നത നിലവാരത്തില്‍ നിർമ്മിക്കുന്നതിനുള്ള വിശദമായ പ്രോജക്‌ട് റിപ്പോർട്ട് അധികൃതർ തയ്യാറാക്കും.
നിലവില്‍ റോഡ് കല്ലുങ്കത്രറയില്‍ നിന്നും പടിഞ്ഞാട്ട് ചെങ്കളവൻ പറമ്ബ് വരെയും ചീപ്പുങ്കല്‍ നിന്നും കിഴക്കോട്ട് കോലടിച്ചിറ വരെയും എത്തിനില്‍ക്കുന്നു. ഇടയ്ക്കുള്ള മൂന്നര കിലോമീറ്റർ ദൂരം പാടശേഖരത്തിലൂടെയാണ് റോഡ് നിർമ്മിക്കേണ്ടത്. റോഡ് പൂർത്തിയാകുന്നതോടെ ചേർത്തല, വൈക്കം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് കുമരകത്ത് എത്താതെ കോട്ടയം ടൗണിലും മെഡിക്കല്‍ കോളേജിലും വേഗത്തില്‍ എത്താൻ കഴിയുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. ചേർത്തല കുമരകം കോട്ടയം റോഡിന് സമാന്തര പാത ആകുന്നതോടെ വാഹനങ്ങള്‍ക്ക് കോട്ടയത്ത് എത്തുന്നതിന് 5 കിലോമീറ്റർ ദൂരം ലാഭിക്കാനും കഴിയും. കുമരകത്തെ ഗതാഗതക്കുരുക്കിന് ഇതോടെ ഒരു പരിഹാരവും ആകും. കുമരകത്തെ അയ്മനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായി ഇത് മാറുന്നതോടെ അയ്മനം പഞ്ചായത്തിന്റെ ടൂറിസം വികസനത്തിനും കാർഷിക മേഖലയുടെ പുരോഗതിക്കും ഇത് ഗുണകരമാകും.

പി എം ജി എസ് വൈ പദ്ധതിയില്‍ ഈറോഡ് ഉള്‍പ്പെടുത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് അയ്മനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും ഫ്രാൻസിസ് ജോർജ് എംപിക്ക് നിവേദനം നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ ജോസഫ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒളശ്ശ ആന്റണി, ബാബു കെ എബ്രഹാം, മനോജ് കോയിത്തറ, വി ആർ സന്തോഷ്, ലിബിൻ ആന്റണി, സുഗുണൻ പുത്തൻകുളം, ഷീബ ബൈജു, സുനില്‍കുമാർ, ജോസ് മേനോൻ കരി എന്നിവർ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...