ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം, ഇനിമുതല്‍ 30 ചോദ്യങ്ങള്‍, 18 ഉത്തരങ്ങള്‍ ശരിയായാല്‍ മാത്രം വിജയം, 30 സെക്കന്‍റിനുള്ളില്‍ ഉത്തരം നല്‍കിയാല്‍ മതി...
ലേണേഴ്സ്റ്റ് ടെസ്റ്റില്‍ മാറ്റം. ഇനിമുതല്‍ 30 ചോദ്യങ്ങള്‍ ുണ്ടാകും. 18 ഉത്തരങ്ങള്‍ ശരിയായാല്‍ മാത്രം വിജയം.30 സെക്കൻറിനുള്ളില്‍ ഉത്തരം നല്‍കിയാല്‍ മതി.നേരത്തെ അത് 20 ചോദ്യങ്ഹള്‍ക്ക് 12 ഉത്തരമായിരുന്നു മിനിമം വേണ്ടത്, 15 സെക്കൻറ് കൊണ്ട് ഉത്തരം നല്‍കണം.പരീക്ഷയക്ക് മുൻപ് എംവിഡി ലീഡ്സ് എന്ന് മൊബൈല്‍ ആപ്പില്‍ മോക് ടെസ്റ്റ് നടക്കും.മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം.
അതില്‍ പാസാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും.ഇത് ലഭിക്കുന്നവർക്ക് നിർബന്ധിത പ്രീ ഡ്രൈവേഴസ് ക്ലാസ് ഒഴിവാക്കി.ഡ്രൈവിംഗ് സ്കൂളില്‍ പരിശീലകർക്കും മോക് ടെസ്റ്റ് നിർബന്ധമാക്കി. ഈ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക് പരിശീലകർക്കുള്ള ലൈസൻസ് പുതുക്കി നല്‍കില്ല...