രണ്ടെണ്ണം അടിച്ചിട്ടു വാഹനം ഓടിച്ചില്ലെങ്കില്‍ പിന്നെന്ത് കോട്ടയംകാർ. ലഹരി ഉപയോഗിച്ചു വാഹനമോടിക്കുന്നവരില്‍ കോട്ടയം മുന്‍പന്തിയില്‍. ഒരു വര്‍ഷം ലഹരി ഉപയോഗിച്ച്‌ വാഹനം ഓടിച്ചതിനു ശിക്ഷിക്കപ്പെട്ടത് 13,426 പേര്‍...


മദ്യപിച്ചു വാഹനമോടിക്കുന്നവരില്‍ മുന്‍പന്തിയില്‍ കോട്ടയം. കഴിഞ്ഞ വര്‍ഷം ലഹരി ഉപയോഗിച്ച്‌ വാഹനം ഓടിച്ചതിന് കൂടുതല്‍ ശിക്ഷിക്കപ്പെട്ടവരുള്ളത് കോട്ടയം ജില്ലയിലാണ്. ലഹരി ഉപയോഗിച്ചതിന് 13,426 പേരാണ് ജില്ലയില്‍ ശിക്ഷിക്കപ്പെട്ടത്. കൊല്ലത്ത് 11,742 പേരും എറണാകുളത്ത് 9,609 പേരും ശിക്ഷനടപടികള്‍ക്കു വിധേയരായി. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ്. 2024ല്‍ 812 പേര്‍ മാത്രമാണ് അവിടെ ശിക്ഷിക്കപ്പെട്ടത്. കോട്ടയത്തെ അപകട നിരക്കും നാള്‍ക്കു നാള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസങ്ങള്‍ കൊണ്ടു മാത്രം അമിതവേഗതയും അശ്രദ്ധയും കൊണ്ട് നഷ്ടപ്പെട്ടത് നിരവധി ജീവനുകളാണ്. സി.എം.എസ്. കോളജ് വിദ്യാര്‍ഥി മദ്യപിച്ചു വാഹനമോടിച്ചു നിരവധി വാഹനങ്ങളില്‍ ഇടിച്ചു അപകടം ഉണ്ടാക്കിയിരുന്നു. കാഞ്ഞിരപ്പള്ളിയിലും സമാന രീതിയില്‍ വാഹനം ഓടിച്ച യുവാവ് പിടിയിലായിരുന്നു. അതേസമയം മദ്യമല്ലാതെ മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ് തടയാനോ പരിശോധിക്കാനോ പോലീസിനു വേണ്ടത്ര സംവിധാനങ്ങളില്ലെന്ന പരാതിയുണ്ട്. കഞ്ചാവ് അടക്കമുള്ള എല്ലാ ലഹരിയും പരിശോധന നടത്താന്‍ ഉപയോഗിക്കുന്ന ആല്‍ക്കോ വാന്‍ പോലുള്ള സംവിധാനങ്ങള്‍ ഭൂരിഭാഗം ജില്ലകളിലും അനുവദിച്ചിട്ടില്ല. ഇത്തരം സംവിധാനങ്ങള്‍ അതിവേഗം നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...